Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ലഭിക്കും വൻ നേട്ടങ്ങൾ!

Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം.  അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Apr 17, 2025, 09:02 AM IST
  • ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം
  • അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്
Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ലഭിക്കും വൻ നേട്ടങ്ങൾ!

Devguru Brihaspati: ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം. വ്യാഴത്തിന്റെ ചലനം  മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്.

Add Zee News as a Preferred Source

Also Read: കന്നി രാശിക്കാർക്ക് വാഹന യോഗം, വൃശ്ചിക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ജാതകത്തിൽ വ്യാഴത്തിന്റെ ശുഭ സ്ഥാനമുള്ളവർ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും.  

ധനു, മീനം രാശികളുടെ അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ പരമാവധി അനുഗ്രഹം ഈ രണ്ട് രാശിക്കാർക്കും ഉണ്ടാകും. ഈ രണ്ട് രാശികളും വ്യാഴത്തിന്റെ പ്രിയ രാശികളാണ്.  

Also Read: ആദ്യ സൂപ്പർ ഓവറിൽ ആവേശപ്പോരാട്ടം; രാജസ്ഥാനെ മലർത്തിയടിച്ച് ഡൽഹി

ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ  ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല.  ഇവർക്ക് വ്യാഴത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും. വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കണം. വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക. കൂടാതെ കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവ ദാനം ചെയ്യുന്നതും നല്ലത്.

ധനു (sagittarius):  ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും.  ഇതോടൊപ്പം ഈ രാശിചക്രത്തിലെ ബിസിനസുകാർ ബിസിനസിലും മികച്ച വിജയം നേടും.

Also Read: 50 വർഷങ്ങൾക്ക് ശേഷമുള്ള ചതുർഗ്രഹ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

മീനം (Pisces):  വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ മറ്റൊന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ വിജയിക്കും. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം ലാഭം നേടുന്നവരാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News