Gajalakshmi Rajayoga: വ്യാഴ-ശുക്ര സംഗമത്താൽ അടിപൊളി രാജയോഗം; ജൂലൈ മുതൽ ഇവർക്ക് സുവർണ്ണകാലം

Guru Shukra Yuti: ജൂലൈ മാസത്തിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തെളിയും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Jun 2, 2025, 12:06 PM IST
  • ജൂലൈ മാസത്തിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും
  • അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തെളിയും
Gajalakshmi Rajayoga: വ്യാഴ-ശുക്ര സംഗമത്താൽ അടിപൊളി രാജയോഗം; ജൂലൈ മുതൽ ഇവർക്ക് സുവർണ്ണകാലം

Gajlaxmi Rajyoga in Gemini 2025: ജ്യോതിഷത്തിൽ അസുരന്മാരുടെ ഗുരുവായി കണക്കാക്കുന്ന ശുക്രന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ രണ്ട് ഗ്രഹങ്ങളും ഗതി മാറ്റുമ്പോഴെല്ലാം അത് മനുഷ്യ ജീവിതത്തിലും, ഭൂമിയിലും വലിയ സ്വാധീനം ചെലുത്തും. ഈ രണ്ട് ഗ്രഹങ്ങളും ജൂലൈയിൽ മിഥുന രാശിയിൽ സംക്രമിക്കും അതുമൂലം ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ഇത് 3 രാശിക്കാർക്ക് വളരെ ഭാഗ്യകരമായിരിക്കും.  

Add Zee News as a Preferred Source

Also Read: നിർജല ഏകാദശിയിൽ വിഷ്ണു കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ജ്യോതിഷപ്രകാരം ശുക്രൻ എല്ലാ മാസവും രാശി മാറ്റും. എന്നാൽ വ്യാഴം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ 12 മാസം എടുക്കും. നിലവിൽ, ഭാഗ്യത്തിന്റെയും അറിവിന്റെയും ഘടകമായ വ്യാഴം മിഥുന രാശിയിലാണ്. ജൂലൈ 26 ന് സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ശുക്രനും മിഥുനത്തിലേക്ക് സംക്രമിക്കും. അങ്ങനെ ജൂലൈ അവസാനം ഏകദേശം 12 വർഷങ്ങൾക്ക് ശേഷം വ്യാഴ-ശുക്രന്റെ മിഥുന രാശിയിലെ സംയോഗം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. അത് ആഗസ്റ്റ് 21 വരെ തുടരും.

ജാതകത്തിൽ ഗജലക്ഷ്മി രാജയോഗം എപ്പോഴാണ് ഉണ്ടാകുന്നത്?  

ജ്യോതിഷപ്രകാരം 'ഗജലക്ഷ്മി' എന്ന വാക്ക് സമ്പത്തിന്റെയും സമൃദ്ധിയുടെയും ആത്യന്തിക ഭാഗ്യത്തിന്റെയും അധികാരത്തിന്റെയും രാജയോഗ ശക്തിയുടെയും പ്രതീകമാണ്. അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തിൽ ഗജലക്ഷ്മി രാജയോഗത്തെ സന്തോഷം, സമൃദ്ധി, സമ്പത്ത്, പ്രശസ്തി, മഹത്വം തുടങ്ങിയ പുരോഗതിയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.

Also Read: ഭദ്ര മഹാപുരുഷ രാജയോഗത്തോടെ ഇവർക്ക് ലഭിക്കും കരിയറിലും ബിസിനസിലും പുരോഗതി

ഒരാളുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ അല്ലെങ്കിൽ ചന്ദ്രൻ 1, 4, 7 അല്ലെങ്കിൽ 10-ാം ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് ഗജലക്ഷ്മി രാജയോഗം ഉണ്ടാകുന്നത്. വ്യാഴവും  ശുക്രനും മുഖാമുഖമോ മധ്യഭാവത്തിലോ ഒന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളിൽ സ്ഥിതിചെയ്യുമ്പോഴോ ആണ് ഗജലക്ഷ്മി രാജയോഗം ഉണ്ടാകുന്നത്.  ഈ രാജയോഗം വളരെ അപൂർവ്വവും ശുഭകരവുമാണ്. ഈ രാജയോഗം ആരുടെ ജാതകത്തിലുണ്ടോ ആ വ്യക്തിക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. 

ഗുരു ശുക്ര സംയോഗത്തിലൂടെ ഉണ്ടാകുന്ന ഗജലക്ഷ്മി രാജയോഗം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും

മിഥുനം (Gemini): 12 വർഷത്തിനു ശേഷം ഈ രാശിയിൽ ഗജലക്ഷ്മി രാജയോഗം വരുന്നത് ഇവർക്കും ശുഭകരമായിരിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ഒരു കുട്ടിയുണ്ടാകണമെന്ന ആഗ്രഹം സഫലമാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, വരുമാനം വർദ്ധിക്കും സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, ബിസിനസിൽ എന്തെങ്കിലും സർക്കാർ പദ്ധതി ലഭിച്ചേക്കാം, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

Also Read: ശനി വക്രിയിൽ ധന രാജയോഗം; ഇവർക്കിനി നല്ല നാളുകൾ ഒപ്പം സ്ഥാനമാനങ്ങളും

കുംഭം (Aquarius): ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനവും ഗജലക്ഷ്മി രാജയോഗവും ഇവർക്കും ശുഭകരമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, ഭാഗ്യം നിങ്ങളെ തുണയ്ക്കും, ജോലിയിൽ പുതിയ അവസരങ്ങൾ, സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ നിങ്ങൾക്ക് ലഭിച്ചേക്കാം. വിദ്യാഭ്യാസ മേഖലയിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. പ്രണയ ബന്ധങ്ങളിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കാനുള്ള സാധ്യത.

തുലാം (Libra): ഗജലക്ഷ്മി രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും ഗുണം നൽകും. ആത്മ വിശ്വാസം വർദ്ധിക്കും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും, ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും, ഈ കാലയളവിൽ യാത്ര ചെയ്യാം, ആത്മീയതയോടുള്ള താല്പര്യം വർദ്ധിക്കും, കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഭൗതിക സുഖങ്ങൾ വർദ്ധിക്കും, ബിസിനസ്സിൽ ലാഭം നേടാൻ കഴിയും, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് പുതിയ അവസരങ്ങൾ ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ്
 
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News