Gajalaxmi Rajayoga: വേദ ജ്യോതിഷത്തിൽ വ്യാഴത്തെ അഭിവൃദ്ധി, പ്രശസ്തി, അറിവ്, സന്തോഷം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതേസമയം ശുക്രനെ തേജസ്സ്, ആഡംബരം, സമ്പത്ത് എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുമ്പോൾ ഈ മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം കാണപ്പെടും.
Also Read: പവർഫുൾ മാളവ്യ യോഗത്താൽ ഇവർക്കിനി സുവർണ്ണകാലം കരിയറിലും വരുമാനത്തിലും നേട്ടം
ജൂലൈയിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംഗമം മൂലം ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. 12 വർഷങ്ങൾക്ക് ശേഷമാണ് മിഥുന രാശിയിൽ ഈ രാജയോഗം രൂപപ്പെടുന്നത്. ഇക്കാരണത്താൽ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. കൂടാതെ ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കാനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
ചിങ്ങം (Leo): ഗജലക്ഷ്മി രാജയോഗം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ വരുമാന സ്ഥാനത്താണ് വ്യാഴം ഉദിക്കാൻ പോകുന്നത്. അതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കും. വ്യക്തിത്വം മെച്ചപ്പെടും. ഇണയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. കൂടാതെ പങ്കാളി പുരോഗതി പ്രാപിക്കും, പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം. ബിസിനസിൽ ഇത് പുരോഗതിയുടെ സമയമാണ്. ബിസിനസുകാർക്ക് നല്ല ലാഭം.
Also Read: കർക്കടക രാശിയിലെ ലക്ഷ്മി നാരായണ യോഗം ഇവർക്ക് നൽകും അപാര ധനവും പുരോഗതിയും!
തുലാം (Libra): ഗജലക്ഷ്മി രാജയോഗ രൂപീകരണത്തോടെ തുലാം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഈ രാജയോഗം ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ രൂപപ്പെടാൻ പോകുന്നു. അതുകൊണ്ടാണ് ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം ലഭിക്കുന്നത്. കൂടാതെ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ജോലി സംബന്ധമായി നിങ്ങൾക്ക് ഹ്രസ്വ യാത്രകളോ ദീർഘ യാത്രകളോ നടത്താം. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സമയം അനുകൂലമാണ്. സ്വത്തിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യത\, കുടുംബ തർക്കങ്ങൾ പരിഹരിക്കപ്പെടാനും സാധ്യത, മതപരമായ അല്ലെങ്കിൽ ശുഭകരമായ പരിപാടിയിൽ പങ്കെടുക്കാണ് യോഗം.
മീനം (Pisces): ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നതിലൂടെ മീന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിൽ രൂപപ്പെടാൻ പോകുന്നു. അതുകൊണ്ട് ഇത് നിങ്ങളുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കും. പ്രൊഫഷണൽ ജീവിതത്തിലും വിജയം ലഭിക്കും, പുതിയ ഇടപാടുകളിൽ നിന്ന് ലാഭം, കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ബന്ധങ്ങൾ കൂടുതൽ ശക്തമാകും, ഒരു വാഹനമോ സ്വത്തോ വാങ്ങാൻ തീരുമാനിക്കാം, ബന്ധം കൂടുതൽ ശക്തമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.