ജ്യോതിഷപ്രകാരം വിവിധ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ രാശിമാറ്റം 12 രാശികളിൽ സ്വാധീനം ചെലുത്തുണ്ട്. ഈ മാസം 28ന് അതായത് കർക്കടകം 12ന് ചൊവ്വ കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. സെപ്റ്റംബർ 13 വരെ ഇതേ അവസ്ഥയിൽ തുടരുകയും ചെയ്യും. സെപ്തംബർ 13 ന് ചൊവ്വ തുലാം രാശിയിലേക്ക് പ്രവേശിക്കും.
ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന കുജ -കേതു യോഗത്തിന് അവസാനിക്കുകയാണ്. 'കാളസർപ്പയോഗത്തിനും' ഇതോടെ അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി 'കാളസർപ്പയോഗം' തുടരുകയാണ്. ഒരു രാശിയിൽ 45 ദിവസമാണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാൽ ഇത്തവണ കന്നി രാശിയിൽ ചൊവ്വ 50 ദിവസം തുടരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
അശ്വതി മുതൽ ആയില്യം വരെയുള്ള രാശികൾക്ക് ഈ നാളുകൾ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ആറാം ഭാവത്തിലാണ് ചൊവ്വ ഈ സമയം സഞ്ചരിക്കുന്നത്. മേടക്കൂറുകാർക്ക് ചൊവ്വയുടെ രാശിമാറ്റം വളരെ ഗുണം ചെയ്യും. ഇവരുടെ ആത്മവിശ്വാസം വർധിക്കുന്നതാണ്. ചെയ്യുന്ന പ്രവർത്തികളിലെല്ലാം ഇവർക്ക് വിജയമുണ്ടാകും. അധികാര സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കരിയറിൽ മികച്ച നേട്ടങ്ങളുണ്ടാകും. എല്ലാവരും നിങ്ങളെ പിന്തുണയ്ക്കും. നേതൃപദവി ലഭിക്കാനിടയുണ്ട്. ബിസിനസിൽ അനുകൂലമായ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. വസ്തുവ്യവഹാരങ്ങളിൽ വിജയം നേടാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
Also Read: Gajakesari Yoga: ഗജകേസരി യോഗത്താൽ 3 രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
ഇടവക്കൂർ (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറുകാർക്ക് ഈ കാലഘട്ടം അത്ര നല്ലതായിരിക്കില്ല. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്. ജോലിയിലും കാര്യമായ പുപരോഗതിയുണ്ടാകില്ല. ജോലിയിൽ താൽപര്യം കുറയും. ജോലി ഉപേക്ഷിച്ചാൽ ഉടനെ മറ്റൊരു ജോലി കിട്ടാൻ സാധ്യത കുറവാണ്. വാഗ്ദാനങ്ങൾ ലംഘിക്കേണ്ടി വന്നേക്കാം. ഇത് വിമർശനങ്ങൾക്ക് കാരണമായേക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുക.
മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
മിഥുനക്കൂറുകാർക്ക് ചൊവ്വയുടെ കന്നി രാശിയിലേക്കുള്ള മാറ്റം അത്ര സുഖകരമാകില്ല. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി പ്രശ്നങ്ങളുണ്ടായേക്കാം. ബിസിനസിലും അനുകൂലമായ കാലമല്ല.
കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകുന്ന കാലമാണിത്. സ്വന്തം ശക്തികളെ നിങ്ങൾ തിരിച്ചറിയും. തൊഴിൽ രംഗത്തെ തടസങ്ങളെ മറികടക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലമാണിത്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ സാധിക്കും. സ്വപ്നങ്ങളിൽ ചിലത് സഫലമാകും. ഭൂമി വാങ്ങാൻ യോഗമുണ്ടാകും. സ്ഥാനക്കയറ്റവും ശമ്പളവർധനവും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പ്രതിസന്ധികളെ നേരിടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









