Thiruvananthapuram : കർക്കിടക വാവ് (Karkidaka Vavu 2021) ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെ കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണം. ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ലയെന്ന് സുരേന്ദ്രൻ പറഞ്ഞു.


ALSO READ : Covid 19 : കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സംഘം


വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡുകൾ തയ്യാറാവണമെന്ന്. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ALSO READ : Lockdown relaxations Kerala: പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും നിയമസഭയിൽ വ്യക്തമാക്കി ആരോ​ഗ്യമന്ത്രി


ഈ വരുന്ന ഞായറാഴ്ച ഓഗസ്റ്റ് എട്ടിനാണ് കർക്കിടക വാവ് ബലി തർപ്പണം. സംസ്ഥാന സർക്കാർ പുതുക്കിയ കോവിഡ് മാനദണ്ഡം പ്രകാരം ഞായറാഴ്ച വാരാന്ത്യ ലോക്ക്ഡൗണാണ്. ഈ മാസം മൂന്നാം ഓണത്തിന് മാത്രമാണ് സർക്കാർ ലോക്ക്ഡൗൺ ഇളവ് നൽകിട്ടുള്ളത്. 


ÁLSO READ : COVID Vaccine : ഓണത്തിന് മുമ്പ് കേരളത്തിന് ഒരു കോടി വാക്സിനെങ്കിലും നൽകണമെന്നാവശ്യപ്പെട്ട് Shashi Tharoor MP കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു


കഴിഞ്ഞ മാസം ബലി പെരുന്നാളിന് സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ഇളവ് നൽകിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.