)
കേരളത്തിൽ ഇന്നാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി കണക്കാക്കിയാണ് ഇന്ന് കേരളത്തിൽ അഷ്ടമി രോഹിണി ആഘോഷിക്കുന്നത്. നിറഞ്ഞ ഭക്തിയോടെ ഭഗവാനെ പ്രാർത്ഥിച്ചാൽ എല്ലാ ഭക്തർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ രാശികൾക്കും വ്യത്യസ്ത ഫലങ്ങളാകും ലഭിക്കുക. ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയും.
ഇന്ന് അസ്തമയത്തോടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ നിറയും. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഈ രാശിക്കാരുടെ ഒപ്പമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കരിയറിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം നിലനിൽക്കും. ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം വർധിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹമുണ്ടാകും.
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണൽ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. ജന്മാഷ്ടമി ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പം തന്നെയുണ്ടാകും.
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. പ്രണയിതാക്കൾക്ക് അനുകൂലമായ സമയമാണിത്. സമ്പത്തും ഐശ്വര്യവും പടികയറി വരും.
മീനം രാശിക്കാര്‍ക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കരിയറിലും ജോലിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.