Lakshmi Blessing Zodiacs: ലക്ഷ്മി കൃപയാൽ ഇവരിന്ന് മിന്നിത്തിളങ്ങും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Lakshmi Fav Zodiacs: ലക്ഷ്മി കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.  എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഉറപ്പില്ല.

Written by - Ajitha Kumari | Last Updated : Mar 21, 2025, 09:15 AM IST
  • 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്
  • ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും
Lakshmi Blessing Zodiacs: ലക്ഷ്മി കൃപയാൽ ഇവരിന്ന് മിന്നിത്തിളങ്ങും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

 Lucky Zodiac Sign: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Add Zee News as a Preferred Source

Also Read: വിഷുഫലം 2025: സൂര്യൻ മീന രാശിയിലേക്ക്; വിഷുവോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

വൃശ്ചികം (Scorpio): വൃശ്ചികം ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒന്നാണ് . ഇവർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇവർ എല്ലാ മേഖലയിലും തിളങ്ങും.

ചിങ്ങം (Leo):  ഈ രാശിക്കാർക്കും ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമായിരിക്കും. ഇവർക്ക് സമ്പത്തും പ്രശസ്തിയും ലഭിക്കും.

Also Read: മിഥുന രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, തുലാം രാശിക്കാർ സന്തോഷവും സമൃദ്ധിയും, അറിയാം ഇന്നത്തെ രാശിഫലം!

ഇടവം (Taurus): ഇവരും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവരാണ്. ഇവർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയ പതാക ഉയർത്തും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ  ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

Also Read: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത പൂജ്യമാകുമോ? ശമ്പളം വർദ്ധിക്കുമോ? അറിയാം...

കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയ്ക്ക് പ്രിയപെട്ടവരാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ഇവരെ കണക്കാക്കുന്നത്.  ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News