Lakshmi Blessing Zodiacs: ഇവർ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ, ലഭിക്കും അപാര നേട്ടങ്ങൾ!

Lucky Zodiac Sign:  ലക്ഷമീ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.  എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും പറയാനാകില്ല.  

Written by - Ajitha Kumari | Last Updated : Mar 14, 2025, 08:53 AM IST
  • ഈ രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്
  • ഇവർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും
Lakshmi Blessing Zodiacs: ഇവർ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ, ലഭിക്കും അപാര നേട്ടങ്ങൾ!

Lakshmi Fav Zodiacs: ഈ രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഇവർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികളെ അറിയാം...

Add Zee News as a Preferred Source

Also Read: കർക്കടക രാശിക്കാർ പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക, മീന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

വൃശ്ചികം (Scorpio): ലക്ഷ്മി ദേവിയുടെ പ്രിയ രാശിയാണ് വൃശ്ചികം. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും മിന്നി തിളങ്ങും.

ചിങ്ങം (Leo): ഈ രാശിക്കാരിലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഈ രാശിയുടെ അധിപൻ ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ്. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. 

Also Read: ഈ രാജയോഗത്തിലൂടെ ഇന്നുമുതൽ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ

ഇടവം (Taurus): തിരുവെഴുത്തുകൾ അനുസരിച്ച് ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക തെളിയിക്കും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

Also Read: രാഹു പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും പുരോഗതിയും സാമ്പത്തിക നേട്ടവും!

കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News