Lakshmi Blessing Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സാമ്പത്തികനേട്ടം!

Lakshmi Fav Zodiacs: ലക്ഷ്മിദേവിയുടെ കൃപയുള്ളവർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.  ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും അറിയാനാകില്ല. 

Written by - Ajitha Kumari | Last Updated : Jan 17, 2025, 04:47 PM IST
  • ലക്ഷ്മിദേവിയുടെ കൃപയുള്ളവർക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല
  • ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒന്നും അറിയാനാകില്ല
Lakshmi Blessing Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സാമ്പത്തികനേട്ടം!

Lucky Zodiac Sign: 12 രാശികളിലെ 5 രാശിക്കാർ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങളിലെത്തും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Add Zee News as a Preferred Source

Also Read: മിഥുന രാശിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

വൃശ്ചികം (Scorpio): ഇവർ ദേവിയുടെ പ്രിയ രാശിക്കാരാണ്. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ചൊവ്വയാണ് ഈ രാശിയുടെ അധിപൻ. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. 

ചിങ്ങം (Leo):  ഇവർക്കും ലക്ഷ്മിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർക്ക്  സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇവർ ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്.

Also Read: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സന്യാസിവര്യന്മാർ പങ്കെടുക്കും

ഇടവം (Taurus): ഇവരും ദേവിയുടെ അനുഗ്രഹമുള്ളവരാണ്. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് അധിപൻ.

തുലാം (Libra): ദേവിക്ക് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം രാശിക്കാരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും വർധിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. 

കർക്കടകം (Cancer): ഇവരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ചന്ദ്രനാണ് ഈ രാശിയുടെ അധിപൻ. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News