Lord Ganesha Blessing Zodiacs: ഇവർ ഗണേശന്റെ പ്രിയ രാശികൾ, നിങ്ങളും ഉണ്ടോ?

Lucky Zodiac Sign: എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ അനുഗ്രഹം ലഭിക്കുകയും കാര്യ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Feb 12, 2025, 12:04 PM IST
  • ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റും
  • ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്
  • വിഘ്നേശ്വരൻ എന്ന പേരിലും ഗണപതി അറിയപ്പെടുന്നു
Lord Ganesha Blessing Zodiacs: ഇവർ ഗണേശന്റെ പ്രിയ രാശികൾ, നിങ്ങളും ഉണ്ടോ?

Ganeshji Fav zodiacs: ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റും.  ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. വിഘ്നേശ്വരൻ എന്ന പേരിലും ഗണപതി അറിയപ്പെടുന്നു. ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല.

Add Zee News as a Preferred Source

Also Read: ചിങ്ങ രാശിക്കാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കും, വൃശ്ചിക രാശിക്കാർ ജാഗ്രത പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല.    

കന്നി (Virgo):  കന്നി രാശിക്കാർക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും. 

Also Read: 30 വർഷത്തിനു ശേഷം സൂര്യ-ശനി സംഗമം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം അപ്രതീക്ഷിത നേട്ടങ്ങളും!

മകരം (Capricorn):  വിഘ്നേശ്വരൻ മകരം രാശിക്കാർക്കും പ്രത്യേക അനുഗ്രഹം നൽകും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം. മകരം രാശിക്കാർ അവരുടെ മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ് അവർ അവരുടെ ജ്ഞാനവും വിവേചനാധികാരവും ഉപയോഗിച്ച് ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്തുവരും. മകരം രാശിയിൽ ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവുമുണ്ട്.  അതുകൊണ്ടാണ് ജോലികൾ പൂർത്തിയാക്കാൻ ഇവർക്ക് അധിക കഠിനാധ്വാനത്തിന്റെ ആവശ്യമില്ലാത്തത്. 

മിഥുനം (Gemini):  മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. മിഥുന രാശിക്കാർ മനസ് കൊണ്ട് വളരെ മൂർച്ചയുള്ളവരാണ്. ഇത്തരക്കാർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News