Lord Ganesh Fav Zodiac: ഇവർ ഗണേശന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വവിധ നേട്ടങ്ങളും!

Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആരാധിക്കുക.  ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Apr 23, 2025, 09:07 AM IST
  • ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചാണ്
  • ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു
Lord Ganesh Fav Zodiac: ഇവർ ഗണേശന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വവിധ നേട്ടങ്ങളും!

Lord Ganesha Blessing Zodiacs: ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റും, ആഗ്രഹങ്ങൾ നിറവേറ്റും എന്നുമാണ് വിശ്വാസം. ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു.

Add Zee News as a Preferred Source

Also Read: മിഥുന രാശിക്കാർ തീരുമാനങ്ങൾ ശ്രദ്ധിച്ചെടുക്കുക, കുംഭ രാശിക്കാർക്ക് സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല.    

കന്നി (Virgo):  ഇവർക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. ഈ ആളുകൾ അവരുടെ ബുദ്ധി ശക്തിയാൽ ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടും. കന്നി രാശിക്കാർക്ക്  ഗണപതിയുടെ പ്രത്യേക കൃപയുള്ളതിനാൽ ഇവരുടെ ജോലിയിൽ തടസ്സങ്ങൾ വരില്ല. അതുകൊണ്ടാണ് അവർക്ക് വിജയത്തിന്റെ പടവുകൾ എളുപ്പത്തിൽ കയറാൻ കഴിയുന്നത്.

Also Read: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും ആഗ്രഹിച്ച ജോലിയും പുരോഗതിയും

മകരം (Capricorn):  വിഘ്നേശ്വരൻ മകരം രാശിക്കാർക്കും പ്രത്യേക അനുഗ്രഹം നൽകും. ഇവർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം. മകരം രാശിക്കാർ അവരുടെ മനസുകൊണ്ട് വളരെ ഉറപ്പുള്ളവരാണ് അവർ അവരുടെ ജ്ഞാനവും വിവേചനാധികാരവും ഉപയോഗിച്ച് ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്തു. മകരം രാശിയിൽ ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവും നിലനിൽക്കും. 

Also Read: ബുധൻ്റെ രാശിയിൽ പവർഫുൾ ഗുരു ആദിത്യയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതി

മിഥുനം (Gemini):  മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. മിഥുന രാശിക്കാർ മനസ് കൊണ്ട് വളരെ മൂർച്ചയുള്ളവരാണ്. ഇത്തരക്കാർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കും. ഗണപതിയുടെ അനുഗ്രഹത്താൽ ഇക്കൂട്ടർ ജീവിതത്തിൽ വളരെയധികം മുന്നേറുകയും പ്രശസ്തി നേടുകയും ചെയ്യും. മിഥുന രാശിക്കാർ ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും ആരാധനയിൽ സിന്ദൂരം അർപ്പിക്കുകയും വേണം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News