Shani Blessing Zodiacs: ശനിക്ക് പ്രിയം ഇവരോട്, നിങ്ങളും ഉണ്ടോ?

Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറൂമില്ല. ഇവർക്ക് ശനി കൃപയാൽ വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.

Written by - Ajitha Kumari | Last Updated : Feb 8, 2025, 03:27 PM IST
  • ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്
  • അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറൂമില്ല
  • ഇവർക്ക് ശനി കൃപയാൽ വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും
Shani Blessing Zodiacs: ശനിക്ക് പ്രിയം ഇവരോട്, നിങ്ങളും ഉണ്ടോ?

Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയം വേണം ശനിക്ക് രാശി മാറാൻ. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ആയിരിക്കും ഉണ്ടാകുക.  ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ വരും.  കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഗ്രഹമാണ് ശനി.  അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.

Add Zee News as a Preferred Source

Also Read:  ദ്വിദ്വാദശ രാജയോഗത്താൽ ഇന്നുമുതൽ ഇവർക്ക് സുവർണ്ണകാലം; ലഭിക്കും വൻ സാമ്പത്തിക നേട്ടവും പദവിയും!

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല.  ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഉണ്ടാകും. അത് ഏതൊക്കെ  രാശികളാണെന്ന് നോക്കാം.

ഇടവം (Taurus): ശനി കൃപ എപ്പോഴും ഇവ  ർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.   

Also Read: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറി ആം ആദ്മി; എന്തായിരിക്കും കാരണം?

തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്.  അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.

മകരം (Capricorn):  ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്.  മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാകില്ല.  മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.

Also Read: വൃശ്ചിക രാശിക്കാർക്ക് നല്ല ദിനം, കുംഭ രാശിക്കാർക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News