)
Hanuman Favourite Zodiacs: പൊതുവെ ചൊവ്വാഴ്ചയായ ഹനുമാനെ ആരാധിക്കുന്നു. ഇന്നേ ദിവസം ദേവിയെയും ആരാധിക്കാറുണ്ട്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും കഴിയും.
ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കാരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും.
ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ അവർക്ക് ഏതു പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ആരൊക്കെ? അറിയാം...
മേടം (Aries): ഇവർക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി, ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
ഇടവം (Taurus): പൊതുവെ ചൊവ്വാഴ്ച ഇവ ർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്. ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം, പദ്ധതികൾ പൂർത്തീകരിക്കും, പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും, പുരോഗതിയുടെ പുതിയ പാത തുറക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ എന്നിവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.
തുലാം (Libra): തുലാം രാശിക്കാർക്ക് ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമത് കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതയുണ്ട്.
മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം, ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം, ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തു തീർക്കുകയും ചെയ്യും.
മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമത് കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.