Shani Uday: ഏപ്രിലിൽ ശനിയുടെ ഉദയം; ഇവർക്ക് സുവർണ്ണ നേട്ടം ഒപ്പം സാമ്പത്തിക നേട്ടവും

Shani Uday 2025: ന്യായാധിപൻ എന്നറിയപ്പെടുന്ന ശനി ഏപ്രിൽ മാസത്തിൽ മീന രാശിയിൽ ഉദിക്കും. മീന രാശിയിലെ ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.  

Written by - Ajitha Kumari | Last Updated : Mar 22, 2025, 12:24 PM IST
  • ന്യായാധിപൻ എന്നറിയപ്പെടുന്ന ശനി ഏപ്രിൽ മാസത്തിൽ മീന രാശിയിൽ ഉദിക്കു.
  • മീന രാശിയിലെ ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും
Shani Uday: ഏപ്രിലിൽ ശനിയുടെ ഉദയം; ഇവർക്ക് സുവർണ്ണ നേട്ടം ഒപ്പം സാമ്പത്തിക നേട്ടവും

Saturn Uday 2025: നീതിയുടെ ദേവനെന്ന അറിയപ്പെടുന്ന  ശനിയുടെ സ്ഥാനത്തിന് മാറ്റം വരുമ്പോൾ അതിൻ്റെ ഫലം 12 രാശികളിലും കാണപ്പെടും.  ചില രാശിക്കാർക്ക് ശനിയുടെ ഈ മാറ്റത്തിൽ നിന്ന് വൻ ഗുണങ്ങൾ ലഭിക്കും എന്നാൽ ചിലർ ശ്രദ്ധിക്കേണ്ടതുണ്ട്. ശനി നിലവിൽ കുംഭ രാശിയിൽ അസ്ത അവസ്ഥയിലാണ്.

Also Read: മീന രാശിയിൽ ത്രിഗ്രഹ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

ഇനി 2025 മാർച്ച് 31 ന് 12:43 ന് ശനി മീന രാശിയിൽ ഉദിക്കും. വ്യാഴത്തിൻ്റെ രാശിയിലെ ശനിയുടെ ഉദയം ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് മീന രാശിയിൽ ശനി ഉദിക്കുന്നത് കൊണ്ട് നേട്ടം ഉണ്ടാകുന്നതെന്ന് നമുക്ക് അറിയാം... 

മേടം (Aries):  ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവസാനിക്കും, ഏകാഗ്രത വർദ്ധിക്കും, ഇതോടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, തൊഴിലവസരങ്ങൾ ലഭ്യമാകും, ഇതോടൊപ്പം ഏതെങ്കിലും വിധത്തിൽ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.

വിദേശത്ത് നിന്ന് നല്ല പണം സമ്പാദിക്കുന്നതിലും വിജയിക്കും, കോടതി കാര്യങ്ങളിൽ നിങ്ങൾക്ക് വളരെയധികം വിജയം നേടാൻ കഴിയും. നിരവധി യാത്രകൾക്ക് യോഗമുണ്ടാകും.

Also Read: രണ്ടു ദിവസത്തിനുള്ളിലെ ശുക്ര ഉദയം ഇവർക്ക് നൽകും സുവർണ്ണകാലം ഒപ്പം ബാങ്ക് ബാലൻസും

മിഥുനം (Gemini):  ശനിയുടെ ഉദയം ഇവർക്കും നല്ലതായിരിക്കും.  എട്ട്, ഒൻപത് ഭാവങ്ങളുടെ അധിപനായ ശനി ഈ രാശിയുടെ പത്താം ഭാവത്തിൽ ഉദിക്കും. ഇതിലൂടെ ഇവർക്ക് പ്രൊഫഷണൽ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ലഭിക്കും, പൂർണ്ണ പിന്തുണ ലഭിക്കും, ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. വിദേശ യാത്രയ്ക്കുള്ള വഴികൾ തെളിയും. ബിസിനസിൽ  ധാരാളം നേട്ടം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളരും. പുതിയ വാഹനവും വസ്തുവും വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. 

കർക്കടകം (Cancer): ശനിയുടെ ഉദയം ഇവർക്കും നേട്ടങ്ങൾ നൽകും.  ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം നേടാനും, ആത്മവിശ്വാസം വർദ്ധിക്കും,. ജീവിതത്തിൽ സന്തോഷം, ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും, ഈ കാലയളവ് വിദ്യാർത്ഥികൾക്ക് വളരെ നല്ലതായിരിക്കും. ഒൻപതാം ഭാവത്തിൽ ശനി ഉടിക്ക്ന്നതിനാൽ ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിച്ചേക്കാം, പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് പ്രയോജനകരമാകും.

ധൈര്യം വർദ്ധിക്കും. ഇതോടൊപ്പം ആശയവിനിമയ കഴിവുകളും മെച്ചപ്പെടും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വിജയം കൈവരിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News