)
ജന്മനക്ഷത്രം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വേദ ജ്യോതിഷം വ്യക്തമാക്കുന്നത്. ജന്മസമയം അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും ചില നാളുകാർക്ക് ഭാഗ്യം കൂടുതലാകും. കരിയർ, കുടുംബ ജീവിതം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ജന്മനക്ഷത്രവുമായി വളരെ അടുത്ത ബന്ധം ഉണ്ട്. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
അശ്വതി: അശ്വതി നക്ഷത്രക്കാർക്ക് വാക് സാമർഥ്യവും ബുദ്ധിയും ഉണ്ട്. ഇത് തൊഴിൽ രംഗത്ത് ഇവർക്ക് ഗുണം ചെയ്യും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനും വിദേശത്ത് താമസത്തിനും യോഗമുള്ളവരാണ് ഈ നാളുകാർ. സാമ്പത്തികമായി എപ്പോഴും നല്ല സ്ഥിതിയിൽ ആയിരിക്കും. സംഗീത രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയുടെ നാളുകളാണ്.
പുണർതം: ശ്രീരാമന്റെ നക്ഷത്രമാണ് പുണർതം. പുണർതം നക്ഷത്രത്തിന്റെ അധിപൻ ഗുരുവാണ്. പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകൾ ബുദ്ധിശാലികളും സൗമ്യരും വിശാലമനസുള്ളവരും ആയിരിക്കും. ഇവർക്ക് ശത്രുക്കൾ കുറവായിരിക്കും. എടുത്തുചാട്ടം കാണിക്കില്ല. ചിത്ര രചനയിൽ പാടവമുള്ളവർക്ക് മികച്ച നാളുകളാണ്.
ആയില്യം: ആയില്യം നക്ഷത്രക്കാർക്ക് ഏത് രംഗത്തിലും തങ്ങൾ മുന്നിട്ടു നിൽക്കണമെന്ന ചിന്തയുള്ളവരാണ്. ഇവർ മറ്റുള്ളവരാൽ പെട്ടെന്ന് ആകർഷിക്കപ്പെടും. പല മേഖലകളിലും ഇവർ ഉന്നത സ്ഥാനത്ത് എത്തിച്ചേരും. ഇവരിൽ നല്ല നേതൃത്വപാടവം ഉണ്ടാകും. ഇവർ ഒരിക്കലും ആരെയും അന്ധമായി വിശ്വസിക്കാത്തവരാണ്.
അത്തം: അത്തം നക്ഷത്രക്കാർ സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും നേടും. ഇവർ ശാന്തരും മര്യാദയുള്ളവരും കാര്യങ്ങളിൽ കണിശക്കാരും ആയിരിക്കും. ജോലി സ്ഥലത്ത് ആയാലും സമൂഹത്തിൽ ആയാലും താഴ്ന്ന് നിൽക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ബിസിനസിൽ ഇവർ ശോഭിക്കും. അത്തം നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ മാറിമറിഞ്ഞ് വന്നുകൊണ്ടിരിക്കും.
ചോതി: ചോതി നാളുകാർക്ക് ചോദിക്കാതെ തന്നെ ലഭിക്കുമെന്നാണ് ചൊല്ല്. ഇവർ ജീവിതത്തിൽ ഐശ്വര്യങ്ങളും സുഖസന്തോഷങ്ങളും അനുഭവിക്കാൻ യോഗം ഉള്ളവരാണ്. ഏത് കാര്യത്തിലും വളരെ കണിശതയോടെ ലാഭനഷ്ടങ്ങൾ നോക്കിയാണ് തീരുമാനങ്ങളെടുക്കുക. ഇവരിൽ അധികാരശക്തിയുമുണ്ടാകും. യാത്രകൾ ധാരാളം ചെയ്യേണ്ടതായി വരും. ബിസിനസിൽ ഇവർ ശോഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.