Chandra Mangal Yuti: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഇവർക്ക് ഭാഗ്യം ചൊരിയും ഒപ്പം കരിയറിൽ കുതിപ്പും, നിങ്ങളും ഉണ്ടോ?

Mahalakshmi Rajayoga: വൃശ്ചിക രാശിയിൽ ചൊവ്വയും ചന്ദ്രനും സംയോജിക്കുന്നത് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Nov 13, 2025, 10:55 PM IST
  • വൃശ്ചിക രാശിയിൽ ചൊവ്വയും ചന്ദ്രനും സംയോജിക്കുന്നത് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും
  • ഇത് മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
Chandra Mangal Yuti: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഇവർക്ക് ഭാഗ്യം ചൊരിയും ഒപ്പം കരിയറിൽ കുതിപ്പും, നിങ്ങളും ഉണ്ടോ?

Mahalakshmi Rajayoga: വൃശ്ചിക രാശിയിൽ ചൊവ്വയും ചന്ദ്രനും സംയോജിക്കുന്നത് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

Add Zee News as a Preferred Source

Also Read: ഗജകേസരി യോഗത്താൽ പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സമ്പത്തും!

ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജാതകങ്ങൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതിൽ ഒമ്പത് ഗ്രഹങ്ങളിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജ്ജത്തിന്റെയും ഗ്രഹമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്, ഓരോ 45 ദിവസത്തിലും ചൊവ്വ രാശി മാറും. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായ ചന്ദ്രൻ ഓരോ രണ്ടര ദിവസത്തിലും രാശി മാറും. അതിലൂടെ ഒന്നോ അതിലധികമോ ഗ്രഹവുമായി സംയോജിച്ച് ഒരു രാജയോഗം സൃഷ്ടിക്കും.

ചൊവ്വ നിലവിൽ വൃശ്ചികത്തിലാണ്. ഡിസംബർ 7 വരെ ഇവിടെ തുടരും. നവംബർ 20 ന് മനസ്സിന്റെ പ്രതീകമായ ചന്ദ്രനും വൃശ്ചികത്തിലേക്ക് സംക്രമിക്കും. വൃശ്ചികത്തിൽ ചൊവ്വ-ചന്ദ്രനും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് നവംബർ 22 വരെ നീണ്ടുനിൽക്കും. ഇത് മൂന്ന് രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ  പ്രദാനം ചെയ്യുന്നു. ഈ യോഗം  ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹങ്ങൾ നൽകും. അതിലൂടെ ജീവിതത്തിൽ സമ്പത്ത്, പ്രശസ്തി, ഭാഗ്യം എന്നിവ കൊണ്ടുവരുന്നു.

Also Read: കവിളിൽ മറുകുണ്ടോ? അറിയാം അവരുടെ സ്വഭാവവും വ്യക്തിത്വവും!

മഹാലക്ഷ്മി രാജയോഗം മൂന്ന് രാശിക്കാർക്ക് ഭാഗ്യം തെളിയും

വൃശ്ചികം (Scorpio): ചൊവ്വ-ചന്ദ്ര സംഗമത്തിലൂടെ ഉണ്ടാകുന്ന മഹാലക്ഷ്മി രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. വരുമാനം, ധൈര്യം, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും. ഭാഗ്യം അവരുടെ പക്ഷത്തായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബവുമായും പിതാവുമായും ഉള്ള ബന്ധം ശക്തമാകും. ജീവിതത്തിൽ സന്തോഷം വന്നേക്കാം. ബിസിനസ്സിൽ പുരോഗതിക്കും പദവിയും അന്തസ്സും കൈവരിക്കും.

മീനം (Pisces): ചന്ദ്ര-ചൊവ്വ സംയോജനത്തിലൂടെ  ഉണ്ടാകുന്ന മഹാലക്ഷ്മി രാജയോഗം ഇവർക്ക് ഗുണകരമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, വീട്ടിലും കുടുംബത്തിലും സന്തോഷം, വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ജോലിയിൽ നല്ല സമയമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് ആക്കം കൂടും.

Also Read: വ്യാഴ വക്രിയും ശനി മാർഗിയും ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

തുലാം (Libra):  ചൊവ്വ-ചന്ദ്ര മഹാലക്ഷ്മി രാജയോഗം ഇവർക്ക് ഫലപ്രദമായിരിക്കും. ഇടയ്ക്കിടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ സാധ്യമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യത്തോടൊപ്പം കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും, ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയോടുള്ള അഭിനന്ദനവും ശമ്പള വർദ്ധനവും ഉണ്ടാകാൻ സാധ്യത, നിങ്ങളുടെ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. 

മഹാലക്ഷ്മി രാജയോഗം എപ്പോഴാണ് ഉണ്ടാകുന്നത്?

ജ്യോതിഷം അനുസരിച്ച് ചൊവ്വയും ചന്ദ്രനും ലഗ്ന ജാതകത്തിൽ ഒരുമിച്ച് നിൽക്കുമ്പോഴാണ് മഹാലക്ഷ്മി യോഗം ഉണ്ടാകുന്നത്. ജാതകത്തിലെ രണ്ടാമത്തെയോ ഒമ്പതാമത്തെയോ പത്താമത്തെയോ പതിനൊന്നാമത്തെയോ ഭാവങ്ങളിൽ ചൊവ്വയും ചന്ദ്രനും സംയോജിക്കുമ്പോൾ അത് വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും.

ജ്യോതിഷത്തിൽ ഈ യോഗം വളരെ ശക്തമായി കണക്കാക്കപ്പെടുന്നു. മഹാലക്ഷ്മി യോഗം സമ്പത്ത്, സമൃദ്ധി, സന്തോഷം, ഐശ്വര്യം എന്നിവ കൊണ്ടുവരുന്നു, കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് വർഷിക്കും, സമൂഹത്തിൽ ബഹുമാനവും അആദരവും ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News