Mahalakshmi Yoga: മഹാലക്ഷ്മി രാജയോഗത്തിൽ ഏപ്രിൽ മുതൽ ഇവർക്ക് ലഭിക്കും സർവ്വ നേട്ടങ്ങൾ!

Mangal Chandra Yuti: ജ്യോതിഷ പ്രകാരം ജാതകത്തിൻ്റെ രണ്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ഭാവങ്ങളിൽ ചൊവ്വയുടെയും ചന്ദ്രൻ്റെയും സംയോജനം നടക്കുമ്പോൾ അത് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Apr 2, 2025, 03:05 PM IST
  • ഏപ്രിൽ മാസത്തിലും ഗ്രഹങ്ങളുടെ പ്രധാന സംക്രമണം ഉണ്ട്
  • രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ വരുന്നത് ശുഭ യോഗമോ രാജയോഗമോ ഉണ്ടാക്കും
Mahalakshmi Yoga: മഹാലക്ഷ്മി രാജയോഗത്തിൽ ഏപ്രിൽ മുതൽ ഇവർക്ക് ലഭിക്കും സർവ്വ നേട്ടങ്ങൾ!

Mahalaxmi Rajayoga 2025:  ഏപ്രിൽ മാസത്തിലും ഗ്രഹങ്ങളുടെ പ്രധാന സംക്രമണം ഉണ്ട്.  രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ വരുന്നത് ശുഭ യോഗമോ രാജയോഗമോ ഉണ്ടാക്കും. ഇതിൽ പ്രധാനം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും മനസ്സിൻ്റെ ഘടകമായ ചന്ദ്രനും കർക്കടകത്തിൽ ചേരുന്നതാണ്. ഇതിലൂടെ മഹാലക്ഷ്മീ രാജയോഗം സൃഷ്ടിക്കും.  അത് 3 രാശിക്കാർക്ക് ശുഭമായിരിക്കും.

Add Zee News as a Preferred Source

Also Read: ചൊവ്വയും ശനിയും ചേർന്ന് നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

ജ്യോതിഷത്തിൽ ചൊവ്വയെ ധൈര്യം, ശക്തി, ഊർജ്ജം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ ഓരോ 45 ദിവസത്തിലും രാശി മാറ്റും. ചന്ദ്രൻ ഏറ്റവും പെട്ടെന്നു റിഷി മാറുന്ന  ഒരു ഗ്രഹമാണ്. ഓരോ രണ്ടര ദിവസം കൂടുമ്പോഴും ചന്ദ്രൻ രാശി മാറ്റും. നിലവിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മിഥുന രാശിയിലാണ്. 

ഏപ്രിൽ 3 ന് കർക്കടകത്തിൽ പ്രവേശിക്കും. അതുപോലെ ചന്ദ്രനും ഏപ്രിൽ 5 ന് കർക്കടകത്തിൽ സംക്രമിക്കും, ഇതിലൂടെ ചൈത്ര നവരാത്രിയിൽ കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം രൂപപ്പെടും. 

മഹാലക്ഷ്മി രാജയോഗത്താൽ മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...

കന്നി (Virgo): മഹാലക്ഷ്മീ രാജയോഗം ഇവർക്ക് ഐശ്വര്യവും ഗുണകരവുമായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവരുടെ സമ്പത്ത് വർദ്ധിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. വിദേശയാത്ര പോകും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. തൊഴിൽ മേഖലയിൽ വിജയം, 

Also Read: ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

മകരം (Capricorn): ചന്ദ്ര ചൊവ്വ സംഗമവും മഹാലക്ഷ്മി രാജയോഗവും ഇവർക്കും ഗുണകരമാകും.  നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. ബിസിനസ്സിൽ നേട്ടം, അവിവാഹിതർക്ക് വിവാഹാലോചന, പങ്കാളിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. എല്ലാ മേഖലയിലും വിജയം.

കർക്കടകം (Cancer): മഹാലക്ഷ്മി രാജയോഗം ഇവർക്ക് ഭാഗ്യം നൽകും. കരിയറിൽ പുരോഗതി, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ജോലിയിൽ പ്രമോഷൻ, ശമ്പളവർദ്ധന, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. 

Also Read: മിഥുന രാശിക്കാർക്ക് അനുകൂല ദിനം, തുലാം രാശിക്കാർ നിക്ഷേപം ആലോചിച്ചു ചെയ്യുക, അറിയാം ഇന്നത്തെ രാശിഫലം!

തുലാം (Libra): ചൊവ്വ-ചന്ദ്ര സംഗമത്തിലൂടെ സൃഷ്ടിക്കുന്ന മഹാലക്ഷ്മീ രാജയോഗം ഇവർക്ക് നേട്ടങ്ങൾ നൽകു. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ, പുതിയ ബിസിനസ് തുടങ്ങാം, വിവാഹാലോചന വരാം, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ലക്ഷ്മീദേവിയുടെ അനുഗ്രഹം ചൊരിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News