)
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ശേഷം ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ.
മലപ്പുറം സ്വദേശി മുഹമ്മദ് ഫാരിഷ് ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ്. ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങുകായും പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റി അവരെ വശീകരിച്ച ശേഷം ബൈക്കില്‍കയറ്റി കൊണ്ടു പോവുകയും ചെയ്യും എന്നാണ് റിപ്പോർട്ട്.
പെൺകുട്ടികളെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകായും ശേഷം ഇതിന്റെ പേരില്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് പതിവ് എന്നുമാണ് റിപ്പോർട്ട്.
അവിവാഹിതനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളുമായി ഇയാൾ സൗഹൃദത്തിലാവുന്നത്. ഇയാൾ സോഷ്യൽ മീഡിയയിലൂടെയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായും പോലീസ് പറയുന്നു. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നു വാങ്ങി നല്കി ഗര്‍ഭം അലസിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ കുറേക്കാലം ഒളിവിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
കൂടുതല്‍ തട്ടിപ്പു നടത്തിയെന്ന പരാതി ലഭിച്ചതു പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ പ്രത്യേക സംഘം രൂപവത്കരിച്ച് കേസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന്റെ വിവരമറിഞ്ഞ് കൂടുതല്‍ പേര് പരാതിയുമായി സ്റ്റേഷനിലെത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.