ശ്രാവണ മാസത്തിലെ മാളവ്യരാജയോഗം മൂന്ന് രാശികൾക്ക് ശുഭഫലങ്ങൾ നൽകുന്നു.

ജൂലൈ മാസം പകുതിയായി കഴിഞ്ഞു. ജ്യോതിഷപ്രകാരം ഈ മാസത്തിന്റെ അവസാനത്തോടെ ശുഭകരമായ യോഗങ്ങൾ രൂപപ്പെടുകയാണ്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങളാണ് യോഗങ്ങൾ രൂപപ്പെടാൻ കാരണം. ഇവ 12 രാശികളെയും സ്വാധീനിക്കും. ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായ ഫലങ്ങളാകും ലഭിക്കുക.
ശ്രാവണ മാസമാണിത്. ജ്യോതിഷത്തിൽ വളരെ പ്രാധാന്യവും പ്രത്യേകതയുമുള്ള മാസമാണിത്. ഈ സമയം നിരവധി ശുഭയോഗങ്ങളും രൂപം കൊള്ളുന്നു. ഇതിലൂടെ ഓരോ രാശിക്കാരിലും ഗുണാനുഭവങ്ങൾ ഉണ്ടാകുന്നു. മൂന്ന് രാജയോഗങ്ങളാണ് ശ്രാവണ മാസത്തിൽ രൂപപ്പെടുന്നത്. അതിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് മാളവ്യരാജയോഗം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് വിവിധ രാജയോഗങ്ങൾ ശ്രാവണ മാസത്തിൽ ഒരുമിച്ച് രൂപപ്പെടുന്നത്.
ശ്രാവണത്തിൽ ശുക്രൻ സ്വന്തം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് ജീവിതത്തിൽ അനേകം നേട്ടങ്ങൾ സമ്മാനിക്കും. കൂടാതെ ജൂലൈ 26ന് വ്യാഴവും ശുക്രനും ഒരുമിച്ച് സഞ്ചരിക്കും. ഇത് മൂലം ഗജലക്ഷ്മി രാജയോഗവും രൂപപ്പെടുന്നു. 12 രാശികളിൽ മൂന്ന് രാശികൾക്കാണ് സൗഭാഗ്യങ്ങൾ ലഭിക്കുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാർക്ക് മാളവ്യ രാജയോഗത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാകുന്നു. ജോലിയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം ഉയരങ്ങളിലെത്താൻ സാധിക്കും. സഹപ്രവർത്തകരിൽ നിന്നും പൂർണ പിന്തുണയുണ്ടാകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. നേട്ടങ്ങൾ അൻവധി നിങ്ങളെ തേടിയെത്തും. പ്രശസ്തി നേടാനാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. ആഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും.
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ നിരവധി മാറ്റങ്ങളുണ്ടാകും. മാളവ്യ രാജയോഗത്തിലൂടെ നിങ്ങളുടെ കഷ്ടപ്പാടുകള്‍ എല്ലാം നീങ്ങും. ജോലിയിലും നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രണയിതാക്കൾക്ക് അൻുകൂലമായ സമയമാണ്. മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.