)
കൊച്ചി: കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട. 34.40ഗ്രാം എംഡിഎംഎയാണ് കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത്. ഇന്നലെ 3 കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.
തോപ്പുംപടി പോലീസ് സ്റ്റേഷനിൽ മുസ്തഫ, മട്ടാഞ്ചേരി സ്വദേശിയായ നാസിഫ് എന്നിവരെയാണ് 14.52 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. യുവതി അറസ്റ്റിലായത് സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്. എറണാകുളം ഷൺമുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസുമാണ് സെൻട്രൽ സ്റ്റേഷനിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.62 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസിൽ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായത്. ഇയാളിൽ നിന്നും 26ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ എളമക്കര പോണേക്കര പള്ളിപ്പടി ചർച്ച് റോഡിനു സമീപത്തു നിന്നും 2.026 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഹരേ കൃഷ്ണ നായക് എന്ന 26 കാരനെയാണ് കഞ്ചാവുമായി അറസ്റ്റു ചെയ്തത്. ഇയാൾ ഒഡീഷയിലെ ഗഞ്ചം സ്വദേശിയാണ്. ഇയാളിൽ നിന്നും ഈ വർഷം മെയ് മാസം ഒരു കിലോ കഞ്ചാവ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസും പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.