Weekly Horoscope: മീനമാസം തുടങ്ങുന്നു, ഈ രാശികൾക്ക് പുതിയ തുടക്കവും! മാർച്ച് മൂന്നാം വാരം സമ്പൂർണ വാരഫലം

Weekly Horoscope March 15 - 21: നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെയായിരിക്കും? സമ്പൂർണ വാരഫലം നോക്കാം...

Written by - Karthika V | Last Updated : Mar 14, 2026, 02:14 PM IST
  • ധനു രാശിക്കാര്‍ക്ക് ധനനേട്ടങ്ങളാണ് കാത്തിരിക്കുന്നത്.
  • യാത്രകൾ വിജയകരമായിരിക്കും.
Weekly Horoscope: മീനമാസം തുടങ്ങുന്നു, ഈ രാശികൾക്ക് പുതിയ തുടക്കവും! മാർച്ച് മൂന്നാം വാരം സമ്പൂർണ വാരഫലം

ഒരാഴ്ച കൂടി കടന്നുപോയിരിക്കുകയാണ്. ഇനി പുതിയൊരു ആഴ്ച, പുതിയ തുടക്കം. 12 രാശികൾക്കും അനുകൂലവും പ്രതികൂലവുമായി നിരവധി സാഹചര്യങ്ങളെ ഈ ആഴ്ചയിൽ നേരിടേണ്ടതായി വരും. ഈ ആഴ്ച മീനം മാസത്തിനും തുടക്കമാവുകയാണ്. പല ​ഗ്രഹങ്ങളും അവയുടെ ചലനത്തിലും മാറ്റം വരുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ആഴ്ച ശുഭഫലങ്ങൾ ലഭിക്കുക, ആരൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് വിശദമായി അറിയാം...

Add Zee News as a Preferred Source

മേടം രാശിക്കാര്‍ക്ക് ​ഗുണാനുഭവങ്ങളോടെയാണ് ഈ ആഴ്ച തുടങ്ങുക. പുതിയ സൗഹൃദങ്ങൾ, പ്രണയം അങ്ങനെ ഒട്ടേറെ നല്ല കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. യാത്രകൾ പോകാൻ സാധ്യതയുണ്ട്. ജോലിയിൽ പുരോ​ഗതി കൈവരിക്കാനാകും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ആരോ​ഗ്യം മെച്ചപ്പെടും. 

ഇടവം രാശിക്കാർ സാമ്പത്തിക നേട്ടങ്ങളുടെ ആഴ്ചയാകും ഇത്. കരിയറിൽ നല്ല മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. ബന്ധങ്ങളിൽ സന്തോഷമുണ്ടാകും. 

മിഥുനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളാകും വരും ദിവസങ്ങളിലുണ്ടാകുക. പുതിയ കാര്യങ്ങൾ തുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിരതയുണ്ടാകും. 

കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തിൽ സമാധാനമുണ്ടാകും. ജോലിയിൽ നല്ല നല്ല അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ആരോ​ഗ്യം ശ്രദ്ധിക്കണം. പ്രണയ ജീവിതം കൂടുതൽ ദൃഡമാകും. 

Also Read: Today's Horoscope: ബിസിനസിൽ ലാഭം, പ്രശസ്തിയും വന്നുചേരും; ഇന്ന് ഭാ​ഗ്യം ഈ രാശികൾക്കൊപ്പം, അറിയാം സമ്പൂർണ രാശിഫലം

ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വർധിക്കുന്ന കാലയളവാണിത്. കരിയറിൽ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ചെറിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുരോഗതി കൈവരിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാനാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. 

തുലാം രാശിക്കാര്‍ക്ക് ഭാഗ്യം ദിനങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിലിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്.

വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണിത്. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആരോ​ഗ്യം ശ്രദ്ധിക്കണം. 

ധനു രാശിക്കാര്‍ക്ക് ധനനേട്ടങ്ങളാണ് കാത്തിരിക്കുന്നത്. യാത്രകൾ വിജയകരമായിരിക്കും. ചെലവുകൾ കൂടാനുള്ള സാധ്യതയുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തും. ആരോ​ഗ്യം ശ്രദ്ധിക്കുക. 

മകരം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. പദ്ധതികളെല്ലാം വിജയിക്കും. ആ​ഗ്രഹിക്കുന്നതൊക്കെയും നേടാനുള്ള സമയമാണിത്. 

കുംഭം രാശിക്കാര്‍ക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുമുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. 

മീനം രാശിക്കാര്‍ക്ക് പുതിയ തുടക്കങ്ങളുടെ ദിവസങ്ങളാണിത്. നാളെ സുര്യൻ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. ധനനേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News