Double Rajayoga: മിഥുനത്തില്‍ ഇരട്ട രാജയോഗം; ഈ അഞ്ച് നാളുകാർക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങൾ

Midhunam Horoscope In Malayalam 2025: മിഥുനം മാസത്തിൽ അഞ്ച് നാളുകാർക്ക് വലിയ ഭാ​ഗ്യം വന്നുചേരും. ഏതെല്ലാം രാശിക്കാരെയാണ് ഭാ​ഗ്യം തുണയ്ക്കുന്നതെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jun 17, 2025, 08:55 PM IST
  • മിഥുന മാസം 32 ദിവസത്തോളമാണ് ഉള്ളത്
  • മിഥുന മാസത്തിൽ ചില നാളുകാർക്ക് ഇരട്ട രാജയോ​ഗമാണ്
Double Rajayoga: മിഥുനത്തില്‍ ഇരട്ട രാജയോഗം; ഈ അഞ്ച് നാളുകാർക്ക് സൗഭാഗ്യത്തിന്റെ ദിനങ്ങൾ

മിഥുന മാസത്തിൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങളുണ്ടാകും. ​ഗുണങ്ങളും ദോഷങ്ങളും ഓരോ രാശിക്കാരിലും വന്നുചേരും. ഏറ്റവും ദൈർഘ്യമേറിയ മലയാളമാസം മിഥുനമാണ്. 32 ദിവസങ്ങളാണ് മിഥുന മാസത്തിലുള്ളത്. മിഥുന മാസത്തിൽ ചില നാളുകാർക്ക് വലിയ നേട്ടങ്ങളുണ്ടാകും.

മിഥുന മാസത്തിൽ അഞ്ച് നാളുകാർക്ക് ഇരട്ട രാജയോ​ഗം ഉണ്ടാകും. ഈ അഞ്ച് രാശിക്കാ‍ർക്ക് ഈ മാസം എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്നും ഏതെല്ലാം നക്ഷത്രക്കാർക്കാണ് മിഥുന മാസത്തിൽ വലിയ ഭാ​ഗ്യം കൈവരുന്നതെന്നും അറിയാം. രാജയോ​ഗങ്ങളാണ് ഈ നാളുകാരെ കാത്തിരിക്കുന്നത്.

ALSO READ: സിദ്ധയോഗത്താൽ അഞ്ച് രാശിക്കാർക്ക് വൻ നേട്ടങ്ങൾ; ഭാ​ഗ്യത്തിൽ ആറാടും ഇവർ

കാർത്തിക: മിഥുന മാസത്തിൽ കാർത്തിക നക്ഷത്രക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. ആ​ഗ്രഹിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ട് പോകും. സാമ്പത്തിക സ്ഥിതിയിൽ ഉയ‍ർച്ചയുണ്ടാകും. ജോലിയിൽ ഉയ‍ർച്ചയുണ്ടാകും. ആരോ​ഗ്യം മികച്ചതാകും. സാമ്പത്തിക കാര്യങ്ങളിൽ ഇരട്ടി വളർച്ചയുണ്ടാകും.

തിരുവാതിര: തിരുവാതിര നാളുകാർക്ക് മിഥുന മാസത്തിൽ ജീവിതത്തിൽ വലിയ ​ഗുണാനുഭവങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. ഭൂമി വാങ്ങുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും യോ​ഗമുണ്ടാകും. വരുമാനം വ‍ർധിക്കും. മിഥുന മാസത്തിൽ നിങ്ങളെ വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.

മകയിരം: മകയിരം നക്ഷത്രക്കാർക്ക് മിഥുന മാസത്തിൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയമാണ്. രാജാവിനെപ്പോലെ ജീവിക്കാനുള്ള യോ​ഗമാണ് മിഥുനം രാശിക്കാർക്ക് ഉണ്ടാകുന്നത്. ബിസിനസ് സംബന്ധമായി അപ്രതീക്ഷിത വളർച്ചയുണ്ടാകും.

ALSO READ: ശനി ദേവന് പ്രിയപ്പെട്ട ഈ പുഷ്പം അ‍‍ർപ്പിക്കൂ! ഭാ​ഗ്യം സൂര്യനേപ്പോലെ പ്രകാശിക്കും

മകം: മകം നാളുകാർക്ക് മിഥുന മാസം അനുകൂലമാണ്. ആരോ​ഗ്യം മികച്ചതാകും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാകും. ബുദ്ധിമുട്ടുകളെ നേരിടുന്നതിനും തരണം ചെയ്യുന്നതിനും സാധിക്കും. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാധിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കും.

ചിത്തിര: ചിത്തര നാളുകാർക്ക് മിഥുന മാസത്തിൽ വലിയ സന്തോഷങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ വീട്, വാഹനം എന്നിവ വാങ്ങുന്നതിന് യോ​ഗം ഉണ്ടാകും. ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ഭാ​ഗ്യങ്ങൾ വന്നുചേരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News