ഏപ്രിൽ മാസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതാകുമെന്ന ആശങ്ക ഓരോരുത്തർക്കുമുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ദുരിതമെന്നും ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യമെന്നും അറിയാൻ താൽപര്യമുണ്ടാകും. ജ്യോതിഷപരമായി വലിയ മാറ്റങ്ങളുണ്ടാകുന്ന മാസമാണ് ഏപ്രിൽ. വിഷുക്കാലവും ഏപ്രിലിലാണ്. ചില രാശിക്കാർക്ക് ഏപ്രിലിൽ വലിയ ഭാഗ്യങ്ങൾ വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഏപ്രിൽ മാസം ഗുണകരമാകുന്നതെന്ന് അറിയാം.
ഇടവം: ഇടവം രാശിക്കാർക്ക് ഏപ്രിൽ മാസം വളരെ അനുകൂലമാണ്. നിരവധി നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. ജീവിതത്തിൽ അനുകൂലമാറ്റം ഉണ്ടാകും. സാമ്പത്തികം മികച്ചതാകും. കരിയറിൽ വളർച്ചയുണ്ടാകും. അനുകൂലമല്ലാത്ത കാര്യങ്ങൾ സംഭവിക്കുമെങ്കിലും അവയെ തരണം ചെയ്യാനാകും.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ ജീവിതത്തിലുണ്ടാകും. എത്ര വലിയ പ്രതിസന്ധിയെയും നേരിടാനാകും. അപകടകരമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനാകും. സാമ്പത്തികം മികച്ചതാകും. ആരോഗ്യത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടാകും. ഏപ്രിൽ മാസം കർക്കിടക രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമാണ്. വിഷുവിന് മുൻപായി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
തുലാം: തുലാം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ഏപ്രിൽ മാസത്തിൽ വന്നുചേരുന്ന ഭാഗ്യകാലം പിന്നീട് വരുന്ന നേട്ടങ്ങളുടെ ആരംഭം മാത്രമാണ്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദേശത്ത് സ്ഥിരതാമസം ആക്കാനും യോഗം.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അനുകൂല മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. നിക്ഷേപങ്ങൾ നടത്തുന്നതിന് അനുകൂല സമയമാണ്. പുതിയ ബിസിനസ് ആരംഭിക്കാനും അനുകൂല സമയം.
മിഥുനം: മിഥുനം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും. ശമ്പളം വർധിക്കും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങളാണ് വന്നുചേരുക. ബിസിനസിൽ വളർച്ചയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സമയമാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.