)
വിജയ ദശമി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുകയാണ് എല്ലാവരും. വീട്ടിൽ പൂജവയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണുള്ളത്. ദുര്‍ഗ്ഗാഷ്ടമി നാളില്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂജവയ്ക്കാറുണ്ട്.
മിക്കവരും വീടുകളിലും പൂജയ്ക്ക് വയ്ക്കുന്ന പതിവുണ്ട്. എന്നാൽ, വീട്ടിൽ പൂജയ്ക്ക് വയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷേത്രങ്ങൾ നിത്യേന പൂജ നടക്കുന്ന ഇടങ്ങള്‍ ആയതുകൊണ്ട് പ്രത്യേക ഒരുക്കങ്ങള്‍ ആവശ്യമില്ല. എന്നാല്‍ വീടുകളില്‍ വിളക്ക് വച്ച് ഈശ്വരാരാധന നടത്തുന്നുണ്ടെങ്കിലും വീടുകളില്‍ ദേവീ ചൈതന്യത്തെ ആവാഹിക്കുകയോ നിത്യപൂജകള്‍ നടത്തുകയോ ചെയ്യുന്നില്ല.
അതിനാൽ പൂജവെക്കുന്ന സമയത്ത് ദേവീചൈതന്യത്തെ ആവാഹിച്ച് ആരാധനയ്ക്കായി ഇരിപ്പിടം ഒരുക്കണം. വെറും തറയില്‍ പൂജവയ്ക്കരുത്. നിലത്ത് പട്ടോ മരപ്പലകയോ വിരിച്ച് ആദ്യം പൂജവെക്കുന്നതിനായുള്ള പീഠം ഒരുക്കണം. പൂജാമുറിയിലോ വീടിന്റെ വടക്കു കിഴക്ക് ഭാഗത്തോ പൂജവയ്ക്കാം. പൂജ വയ്ക്കാനുദ്ദേശിക്കുന്ന ഇടം തുളസീതീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം.
പൂജാമുറിക്ക് പുറത്താണെങ്കില്‍ ചാണകവെള്ളം തളിച്ച് ശുദ്ധമാക്കാവുന്നതാണ്. സരസ്വതീ ദേവിയുടെ ചിത്രം വച്ച് അതിനു മുന്‍പിലായി പൂജയ്ക്ക് വെക്കുന്ന വസ്തുക്കള്‍ ഒരുക്കുക. ദേവിയുടെ ഇടതുഭാഗത്തായി ഗണപതിയെയും വലതു ഭാഗത്ത് ഇഷ്ടദേവതയേയും പ്രതിഷ്ഠിക്കാം. പൂജവെക്കുന്ന സ്ഥലം പൂക്കളാല്‍ അലങ്കരിക്കുകയും വിഗ്രഹങ്ങളിൽ പൂമാല ചാർത്തുകയും ചെയ്യാം.
പൂജ വയ്ക്കുന്ന ആയുധങ്ങള്‍ പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ ഒരു പിടി പുഷ്പം അര്‍ച്ചിച്ച് ഗണപതിയേയും സരസ്വതിയേയും ഇഷ്ടദേവതയേയും മനസ്സില്‍ ധ്യാനിച്ച് പ്രാർഥിച്ച് വേണം പൂജവെക്കാന്‍. അവല്, മലര്, ശര്‍ക്കര, പഴം, കല്‍ക്കണ്ടം എന്നിവയാൽ നിവേദ്യമര്‍പ്പിച്ച ശേഷവും പൂജവയ്ക്കാം. എന്നാൽ, ഇത് നിർബന്ധമില്ല. വിജയദശമി ദിവസം രാവിലെ കുളിച്ച് ദേഹ ശുദ്ധിവരുത്തി പൂജാവസ്തുക്കളിൽ ചന്ദനം ചാര്‍ത്തണം.
പൂജ എടുത്തതിന് ശേഷം മണലിലോ അരിയിലോ ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന് എഴുതണം. അതിന് ശേഷം പുസ്തകം പൂജവെച്ചവര് അതിന്റെ ഒരുഭാഗം വായിക്കേണ്ടതാണ്. മുതിര്‍ന്നവര്‍ക്ക് പുണ്യഗ്രന്ഥങ്ങള്‍ വായിക്കാം. ഉപകരണങ്ങള്‍ പൂജിച്ചവർ ദേവിയുടെ മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം അവ ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.