Nirjala Ekadashi 2025: നിർജല ഏകാദശിയിൽ വിഷ്ണു കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Nirjala Ekadashi 2025: പഞ്ചാംഗ പ്രകാരം ജൂൺ 6 ന് നിർജല ഏകാദശിയാണ്. അന്നേ ദിവസം ജ്യോതിഷപ്രകാരം ഭഗവാൻ വിഷുവിന്റെ കൃപയാൽ  സ്പെഷ്യൽ അനുഗ്രഹം ലഭിക്കുന്ന 3 രാശിക്കാരുണ്ട്.

Written by - Ajitha Kumari | Last Updated : Jun 2, 2025, 09:48 AM IST
  • പഞ്ചാംഗ പ്രകാരം ജൂൺ 6 ന് നിർജല ഏകാദശിയാണ്
  • അന്നേ ദിവസം ജ്യോതിഷപ്രകാരം ഭഗവാൻ വിഷുവിന്റെ കൃപയാൽ സ്പെഷ്യൽ അനുഗ്രഹം ലഭിക്കുന്ന 3 രാശിക്കാരുണ്ട്
Nirjala Ekadashi 2025: നിർജല ഏകാദശിയിൽ വിഷ്ണു കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Lord Vishnu Blessings: ഹിന്ദുമതത്തിൽ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, എങ്കിലും എല്ലാ ഏകാദശികളിലും വച്ച് ഏറ്റവും പ്രയാസകരവും പുണ്യകരവുമായ വ്രതം എന്ന് പറയുന്നത് നിർജല ഏകാദശി ദിനത്തെയാണ്. ഈ വ്രതത്തിൽ വെള്ളം പോലും കുടിക്കില്ല അതിനാലാണ് ഇതിനെ നിർജല എന്ന് പറയുന്നത്. ഈ വർഷത്തെ നിർജല ഏകാദശി വ്രതം 2025 ജൂൺ 6 നാണ്. 

Add Zee News as a Preferred Source

Also Read: ഇടവ രാശിക്കാരുടെ വരുമാനം വർധിക്കും, വൃശ്ചിക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

നിർജല ഏകാദശിയെ ‘ജ്യേഷ്ഠ ശുക്ല ഏകാദശി’ എന്നും അറിയപ്പെടുന്നു. ‘നിർജല’ എന്ന വാക്കിന്റെ അർത്ഥം വെള്ളമില്ലാതെയാണ്. അതിനാൽ, ഈ ഏകാദശി വെള്ളവും ഭക്ഷണവും കഴിക്കാതെയാണ് ആചരിക്കുന്നത്.  ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ന ഭക്തർ ഭക്ഷണമോ വെള്ളമോ കഴിക്കുന്നില്ല. നിർജല ഏകാദശി എല്ലാ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. ഈ ദിവസം വിഷ്ണുവിനെ ഉപവസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടുകയും ഉദ്ദേശിച്ച ഫലങ്ങൾ ലഭിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഈ ഏകാദശി ഭീമസേനി ഏകാദശി എന്നും അറിയപ്പെടുന്നു.

നിർജല ഏകാദശിയിലെ ഉപവാസം എല്ലാ പുണ്യ തീർത്ഥാടനങ്ങളിലും കുളിക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു. ഈ ദിവസം കുളിച്ച് ദാനം ചെയ്യുന്നതിലൂടെ ഭക്തന്റെ എല്ലാ വിഷമങ്ങളും നീങ്ങുകയും അയാൾ വൈകുണ്ഠത്തിൽ സ്ഥാനം നേടുകയും ചെയ്യുന്നു. നിർജല ഏകാദശി ദിനത്തിൽ വ്രതം അനുഷ്ഠിക്കുകയും ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് ദീർഘായുസ് ലഭിക്കുമെന്നും വിശ്വസിക്കുന്നു. 

Also Read: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഏറ്റവും പ്രത്യേകതയുള്ള കാര്യം ഇത്തവണ നിർജല ഏകാദശി ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങളും ശുഭകരമായ യാദൃശ്ചികതകളും കൊണ്ടുവരുന്നു എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ഭഗവാൻ വിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ വർഷിക്കാൻ കഴിയുന്ന മൂന്ന് രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries): ഇവർക്ക് നിരവധി ശുഭസൂചനകളോടെയാണ് നിർജല ഏകാദശി വരുന്നത്. ഈ ദിവസം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഇവർക്ക് അനുകൂലമായിരിക്കും. തൊഴിൽ മേഖലയിൽ പുരോഗതിക്ക്  സാധ്യത, ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ഉണ്ടാകാം, ബിസിനസ് നടത്തുകയാണെങ്കിൽ നിങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്ന ഒരു പുതിയ കരാർ ലഭിച്ചേക്കാം, കുടുംബ ജീവിതത്തിൽ സമാധാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം നിലനിൽക്കും, മാതാപിതാക്കളുടെ പിന്തുണ ലഭിക്കും, ചില പഴയ ജോലികൾ പൂർത്തിയാക്കും. ഒരു വാഹനമോ വീടോ വാങ്ങാനുള്ള ആഗ്രഹം സഫലമായേക്കാം. 

Also Read: ശനി വക്രിയിൽ ധന രാജയോഗം; ഇവർക്കിനി നല്ല നാളുകൾ ഒപ്പം സ്ഥാനമാനങ്ങളും

മിഥുനം (Gemini): ഇവർക്ക് ഈ ഏകാദശി സാമ്പത്തികമായി വളരെ ഗുണകരമായിരിക്കും. വരുമാനം വർദ്ധിക്കാനുള്ള ശക്തമായ സാധ്യത, അതുവഴി നിങ്ങളുടെ ബാങ്ക് ബാലൻസും ശക്തിപ്പെടും. ചെലവുകളിൽ നിയന്ത്രണം, ഭാവിയിലേക്ക് നന്നായി സമ്പാദിക്കാൻ നിങ്ങൾക്ക് കഴിയും, കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും, അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ ലഭിച്ചേക്കാം. ബന്ധങ്ങൾ മധുരമാക്കുന്നതിനും സാമൂഹിക വലയങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച സമയമാണിത്.

ചിങ്ങം (Leo): ഇവർക്കും നിർജ്ജല ഏകാദശി സ്പെഷ്യൽ ആയിരിക്കും, കരിയറിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകും, പുരോഗതിക്ക് വഴിയൊരുക്കുന്ന പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, പഴയ നിക്ഷേപങ്ങളിൽ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തർക്കം വളരെക്കാലമായി തുടരുകയാണെങ്കിൽ അത് പരിഹരിക്കപ്പെടുന്നതിന്റെ ശക്തമായ സൂചനകളുണ്ട്, ആരോഗ്യം നല്ലതായിരിക്കും അതുവഴി മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ ഉണ്ടാകും. ഈ സമയം നിങ്ങൾക്ക് തൊഴിൽ സ്ഥിരതയുടെയും സമ്പത്ത് വർദ്ധനവിന്റെയും ഗുണം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News