)
Numerology: സംഖ്യാശാസ്ത്രത്തിൽ ഒരു വ്യക്തിയുടെ അടിസ്ഥാന സംഖ്യ അനുസരിച്ച് അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. അവരുടെ ഭാവിയെ കുറിച്ച് അറിയണമെങ്കിൽ ഈ സംഖ്യാ ശാസ്ത്രത്തിലൂടെ എല്ലാം എളുപ്പത്തിൽ അറിയാൻ കഴിയും. ഇത് മാത്രമല്ല സ്വഭാവത്തെ കുറിച്ചും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും വിവരങ്ങൾ നൽകും. അതിനായി ജനനത്തീയതി അറിഞ്ഞാൽ മതി അതിലൂടെ നമുക്ക് എല്ലാം അറിയാൻ കഴിയും.
സംഖ്യാശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന സംഖ്യകൾ 1 മുതൽ 9 വരെയുള്ളതാണ്. അവയ്ക്ക് ഒമ്പത് ഗ്രഹങ്ങളുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ന് നമുക്ക് വളരെ ശക്തമായ വ്യക്തിത്വമുള്ള ചില ആളുകളെക്കുറിച്ച് അറിയാം.
മൂല സംഖ്യ 5 (Numerology)
ഏതൊരു മാസത്തിലെയും 5, 14, 23 തീയതികളിൽ ജനിക്കുന്നവരുടെ മൂല സംഖ്യയാണ് 5. ഈ മൂന്ന് തീയതികളിൽ ജനിക്കുന്ന ആളുകൾ ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിവരെ ബുദ്ധിമാന്മാരാക്കുകയും ശക്തമായ നേതൃത്വപരമായ കഴിവുകൾ നൽകുകയും ചെയ്യുന്നു. ഇവർക്ക് മനസിലാക്കാനും, സാമൂഹിക സ്വഭാവമുള്ളവരും, വിനോദം ഇഷ്ടപ്പെടുന്നവരുമാണ്.
ഈ മൂന്ന് തീയതികളിൽ ജനിച്ച ആളുകൾക്ക് നല്ലതും ചീത്തയും വളരെ നന്നായി മനസ്സിലാക്കും. ഇതൊക്കെയാണെങ്കിലും ഇവർക്ക് സ്ഥിരത നിലനിർത്താൻ വളരെ ബുദ്ധിമുട്ടാണ്. അവരുടെ മനസ്സിൽ എപ്പോഴും എന്തിനെക്കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ അസ്വസ്ഥത ഉണ്ടാകും, അത് അവരെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകും. അവർ എപ്പോഴും എന്തെങ്കിലും ചിന്തയിൽ മുഴുകിയിരിക്കും. ഏതൊരു ജോലിയും വളരെക്കാലം ചെയ്യുന്നത് ഇവർക്ക് ബുദ്ധിമുട്ടാണ്.
ഈ സംഖ്യയിലുള്ളവർ സംഭാഷണത്തിൽ നിപുണരാണ്. അവരുടെ വ്യക്തിത്വം വളരെ ശക്തവും ആകർഷകവുമാണ്, അതുകൊണ്ടാണ് അവർ ആളുകളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്. അവരുടെ തീരുമാനമെടുക്കാനുള്ള കഴിവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമാണ്. ഇവർക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകും.
5 എന്ന മൂല സംഖ്യയിലുള്ള ആളുകൾക്ക് ഭാഗ്യം ശക്തിപ്പെടുത്തണമെങ്കിൽ ഇളം നീല അല്ലെങ്കിൽ പച്ച നിറം ഉപയോഗിക്കണം. ഇത് ബുധനാഴ്ചയും വെള്ളിയാഴ്ചയും തുടർന്നാൽ നല്ലത്. ഇവർ ബുധ മന്ത്രം ജപിക്കുന്നതിലൂടെ വിജയം കൊയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.