Lord Hanuman Blessings: ഈ മൂന്ന് തീയതികളിൽ ജനിച്ചവർക്ക് ഹനുമാന്റെ കൃപയുണ്ടാകും ഒപ്പം സമൃദ്ധിയും

Numerology: സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക തീയതികളിൽ ജനിച്ച ആളുകളിൽ ഹനുമത് കൃപ കൂടുതലാണ് എന്നാണ്. അതുകൊണ്ടു തന്നെ ഇവരുടെ ജീവിതത്തിൽ ഒരു പ്രശ്നവും അധികകാലം നിലനിൽക്കില്ല എന്നാണ് പറയുന്നത്.  

Written by - Ajitha Kumari | Last Updated : May 27, 2025, 08:27 AM IST
  • സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക തീയതികളിൽ ജനിച്ച ആളുകളിൽ ഹനുമത് കൃപ കൂടുതലാണ്
  • ഇവരുടെ ജീവിതത്തിൽ ഒരു പ്രശ്നവും അധികകാലം നിലനിൽക്കില്ല എന്നാണ് പറയുന്നത്
Lord Hanuman Blessings: ഈ മൂന്ന് തീയതികളിൽ ജനിച്ചവർക്ക് ഹനുമാന്റെ കൃപയുണ്ടാകും ഒപ്പം   സമൃദ്ധിയും

Lord Hanuman: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ ഒരു ഭാഗമാണ് സംഖ്യാശാസ്ത്രം. ഇതനുസരിച്ച് ഈ മൂന്ന് തീയതികളിൽ ജനിക്കുന്നവർക്ക് ഹനുമാന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും എന്നാണ്. ഹനുമാന്റെ അനുഗ്രഹം ഉള്ളതു കൊണ്ടുതന്നെ ഇവർ  ധൈര്യശാലികളും വിജയികളുമായി മാറും.

Add Zee News as a Preferred Source

Also Read: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, ധനു രാശിക്കാരുടെ സമ്പത്തും സമൃദ്ധിയും വർധിക്കും. അറിയാം ഇന്നത്തെ രാശിഫലം!

പലരും പലപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലായിരിക്കും. വരാനിരിക്കുന്ന ദിവസങ്ങളിൽ ജീവിതത്തിൽ എന്തിക്കെ സംഭവിക്കുമെന്നത് ആർക്കും മുന്നേക്കൂട്ടി അറിയാനും കഴിയില്ല. എങ്കിലും നമ്മുടെ ജനനത്തീയതിയിലൂടെ ജീവിതത്തിന്റെ ദിശ കുറെയൊക്കെ അറിയാൻ കഴിയും. സംഖ്യാശാസ്ത്രത്തിലൂടെ നമുക്ക് നമ്മുടെ ഭാവി കരിയറിലെ ഭാവി എന്നിവയൊക്കെ അറിയാൻ കഴിയും. ഹനുമാൻ സ്വാമിക്ക് പ്രയപ്പെട്ട ആ ഭാഗ്യ നമ്പറുകൾ ഏതൊക്കെ എന്നറിയാം... 

നമ്പർ 9 (Numerology): ഏതൊരു മാസത്തിലെയും 9, 18, 27 തീയതികളിൽ ജനിച്ചവരുടെ മൂലസംഖ്യ അല്ലെകിൽ ജന്മസംഖ്യയാണ് 9. അതായത് ഈ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന ഒറ്റ സംഖ്യ. ജ്യോതിഷത്തിൽ ഈ സംഖ്യ ചൊവ്വയുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്കാക്കുന്നത്. 

Also Read: വർഷങ്ങൾക്ക് ശേഷം വ്യാഴ-സൂര്യ സംഗമം ഇവർക്ക് നൽകും സുവർണ്ണ കാലം; ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

ഇവർക്ക് ഹനുമാനുമായുള്ള ബന്ധം

9 എന്ന സംഖ്യ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വയുടെ ദേവത ഹനുമാനാണ്. അതുകൊണ്ടാണ് ഈ സംഖ്യയുള്ള ആളുകൾക്ക് ഹനുമാന്റെ സ്പെഷ്യൽ അനുഗ്രഹങ്ങൾ ലഭിക്കുന്നത്. ഇവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹനുമാന്റെ അനുഗ്രഹം ലഭിക്കും. എത്ര വലിയ പ്രശ്‌നങ്ങളാണെങ്കിലും അവസാനം അത് ഇവർക്ക് അനുകൂലമാകും. 

സവിശേഷതകൾ എന്തൊക്കെ?

ചൊവ്വയുടെ അനുഗ്രഹത്താൽ 9 എന്ന സംഖ്യയുള്ള ആളുകൾ വളരെ ആത്മവിശ്വാസമുള്ളവരും, ധൈര്യശാലികളും, കഠിനാധ്വാനികളുമായിരിക്കും. ജീവിതത്തിൽ വരുന്ന ബുദ്ധിമുട്ടുകളെ ഇവർ ഒരിക്കലും ഭയപ്പെടുന്നില്ല. ഇവർ എല്ലാ സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിടും. ഇവരുടെ നേതൃത്വപരമായ കഴിവുകൾ അത്ഭുതകരമായിരിക്കും, എല്ലാ മേഖലയിലും വിജയം, പ്രയാസകരമായ സാഹചര്യങ്ങളിൽ ഒരിക്കലും തകർന്നുപോകില്ല.

Also Read: 12 വർഷത്തിനുശേഷം മിഥുന രാശിയിൽ അടിപൊളി രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

ഇവർക്ക് പണവും ബഹുമാനവും ലഭിക്കും

ഈ നമ്പറിലുള്ളവർക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും കൂടുതൽ നാൾ നേരിടേണ്ടി വരില്ല. ഹനുമാന്റെ അനുഗ്രഹത്താൽ ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിക്കും. ഇവർക്ക് ജീവിതത്തിൽ ധാരാളം സമ്പത്തും ബഹുമാനവും ലഭിക്കും.

ഇക്കാര്യങ്ങൾ ചെയ്യുക

സാധാരണ ഈ ജന്മ സംഖ്യയുള്ളവർക്ക് ഹനുമാൻ സ്വാമിയുടെ ദയയുണ്ടാകുമെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം നല്ല രീതിയിൽ ലഭിക്കണമെങ്കിൽ ചൊവ്വാഴ്ച ഹനുമാൻ ചാലിസ ചൊല്ലുക. ഇതിനുപുറമെ ഹനുമാൻ ക്ഷേത്രത്തിൽ കടലയും കുങ്കുമവും സമർപ്പിക്കുക. ചൊവ്വാഴ്ച ദരിദ്രരെ സേവിക്കുക. കോപം നിയന്ത്രിക്കുക, ആരോടും മോശമായ കാര്യങ്ങൾ പറയരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News