Numerology: സംഖ്യകളുടെ അടിസ്ഥാനത്തിൽ ഏതൊരു വ്യക്തിയുടെയും ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന ഒന്നാണ് സംഖ്യാശാസ്ത്രം. ഒരാൾ എങ്ങനെയുള്ള ആളാണെന്നും അയാളുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നും അറിയണമെങ്കിൽ ജന്മ സംഖ്യകളുടെ സഹായത്തോടെ നമുക്ക് വളരെ എളുപ്പത്തിൽ അറിയാൻ കഴിയും. സംഖ്യാ ശാസ്ത്രത്തിൽ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഖ്യകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ ഗജകേസരി യോഗം; ഇവർക്കു ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!
ഗ്രഹങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. സംഖ്യാ ശാസ്ത്രത്തിൽ അടിസ്ഥാന സംഖ്യകൾ എന്നറിയപ്പെടുന്ന ചില സംഖ്യകളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇത് 1 മുതൽ 9 വരെയുള്ള നമ്പറുകളെയാണ്. ഇതിൽ ചില പ്രത്യേക തീയതികളിൽ ജനിച്ച ആളുകളെക്കുറിച്ച് നമുക്ക് അറിയാം...
ജന്മ സംഖ്യ 5 (Numerology)
ഏതൊരു മാസത്തിലെയും 5, 14, അല്ലെങ്കിൽ 23 തീയതികളിൽ ജനിച്ചവരുടെ മൂല സംഖ്യ 5 ആണ്. അതായത് ഈ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന ഒറ്റ സംഖ്യ. ഇത് ബുധന്റെ നമ്പർ ആണ്. ഈ സംഖ്യ ആളുകളെ ബുദ്ധിമാനും ഭാഗ്യവാനും ആക്കും.
Also Read: ശുക്രൻ മകയിരം നക്ഷത്രത്തിലേക്ക്; ഇവർ ഇനി തൊടുന്നതെല്ലാം പോന്ന്!
ബുധന്റെ അനുഗ്രഹം
ജന്മ സംഖ്യ 5 ആയവരുടെ ഏറ്റവും വലിയ പ്രത്യേകത അവർ ബുധന്റെ അനുഗ്രഹത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ് എന്നതാണ്. ഇക്കാരണത്താൽ അവർക്ക് എല്ലാ ജോലിയിലും ധാരാളം വിജയം, ജീവിതത്തിൽ മുന്നേറും, ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയിക്കും, വലിയ സമ്പത്തും ഉണ്ടാക്കും.
ബിസിനസിൽ വിദഗ്ദ്ധൻ
ഈ ജന്മ സംഖ്യയിലുള്ളവർ സൂക്ഷ്മമായ ബുദ്ധിശക്തിയും ബിസിനസ് ചെയ്യുന്നതിൽ മിടുക്കരുമായിരിക്കും. അവർ ബിസിനസ് ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള വിജയമായിരിക്കും ലഭിക്കുക. ഇവർ കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും മികച്ച വിജയം നേടുന്നവരാണ്.
Also Read: ശനി-ശുക്രന്റെ പവർഫുൾ രാജയോഗം ഈ 3 രാശിക്കാരുടെ തലവര മാറ്റും നൽകും വൻ പുരോഗതി!
ധനികരായിരിക്കും
കഠിനാധ്വാനത്തിലൂടെയും ബുദ്ധിശക്തിയിലൂടെയും ധാരാളം പണം സമ്പാദിക്കുന്നതിനാൽ ഇവർ മണി മൈൻഡഡ് ആണെന്ന് പറയാം. പണം സമ്പാദിക്കാനുള്ള തന്ത്രങ്ങൾ ഇവർക്ക് നന്നായി അറിയാം. അവ മനസ്സിലാക്കിയ ഇവർ അവ പരീക്ഷിച്ചു കൊണ്ടേയിരിക്കും.
ഈ ജന്മസംഖ്യയിലുള്ളവരുടെ ഏറ്റവും സവിശേഷമായ കാര്യം എന്നുപറയുന്നത് ഇവർ തന്റെ ആകർഷകമായ വ്യക്തിത്വത്തിലൂടെ അംഗീകരിക്കപ്പെടുന്നു എന്നതാണ്. അവരുടെ വ്യക്തിത്വം ആൾക്കൂട്ടത്തിനിടയിലും അവർക്ക് പ്രത്യേക ഇടം നൽകുന്നു. അവരുടെ ശക്തമായ വ്യക്തിത്വം മറ്റുള്ളവരെ ആകർഷിക്കും. ഇവരുടെ ആശയവിനിമയ കഴിവുകളും അതിശയകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.