)
Numerology: ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംഖ്യാശാസ്ത്രം. ജനനത്തീയതി വഴി ഒരാളുടെ ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ഒരാളുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നും ജീവിതം ഏത് മേഖലയിലായിരിക്കുമെന്നും അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജനനത്തീയതി നോക്കി അത് എളുപ്പത്തിൽ അറിയാൻ കഴിയും.
ഇന്ന് സംഖ്യാ ശാസ്ത്രത്തിലൂടെ ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരാകുന്നവരെ കുറിച്ച് അറിയാം. ഇവർ ഗൗരവമേറിയതും ശാന്തവുമായ വ്യക്തിത്വം നൽകുന്ന രാഹു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകൾ റിസ്ക് എടുക്കുന്നതിൽ വിദഗ്ദ്ധരാണ്. ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ പോലും ഇവർ എളുപ്പത്തിൽ നേരിടും. ഈ ആളുകളുടെ ജനന തീയതിയിലൂടെ അവരുടെ ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമുക്ക് നോക്കാം...
മൂലസംഖ്യ 4
ഏതൊരു മാസത്തിലെയും 4, 13, 22, 31 തീയതികളിൽ ജനിക്കുന്നവരുടെ മൂലസംഖ്യയാണ് 4. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം...
ഒറ്റരാത്രികൊണ്ട് സമ്പന്നരാകും
മൂലസംഖ്യ 4 ആയവരുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവർക്ക് ഇപ്പോഴും ലക്ഷ്മി കൃപ ഉണ്ടാകും എന്നതാണ്. ഈ ആളുകൾ ബിസിനസ്സ്, സ്റ്റോക്ക് മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ എന്നീ മേഖലകളുമായി ബന്ധപ്പെട്ടിരിക്കും, അതിലൂടെ അവർക്ക് ധാരാളം പണം സമ്പാദിക്കാനും കഴിയും.
റിസ്ക് എടുക്കും
ഈ മൂലസംഖ്യയിലുള്ളവർക്ക് റിസ്ക് എടുക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. ഏറ്റവും വലിയ റിസ്കുകൾ പോലും ഇവർ വളരെ എളുപ്പത്തിൽ ഏറ്റെടുക്കും, ഒരു സാഹചര്യത്തെയും അവർ ഭയപ്പെടില്ല. അവരുടെ കഠിനാധ്വാനം ഫലം ചെയ്യും, ഇവർ തൊടുന്ന എല്ലാ മേഖലയിലും വിജയവും അംഗീകാരവും ലഭിക്കും.
അതുല്യമായ ആശയങ്ങളും തന്ത്രങ്ങളും
ഈ മൂലസംഖ്യയുള്ള ആളുകൾക്ക് വളരെ സൃഷ്ടിപരമായ ചിന്തയുണ്ടാകും. അവരുടെ തന്ത്രങ്ങളും അതുല്യമായ ആശയങ്ങളും കാരണം അവർ ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയം കൈവരിക്കും. അവർ വളരെ നല്ല നേതാക്കളാണ് സ്വന്തം ടീമിനെ നന്നായി നയിക്കാനുള്ള കഴിവുണ്ട്.
ആഡംബര ജീവിതം
ഈ മൂലസംഖ്യയുള്ളവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ ധാരാളം വിജയം നേടും, ഈ കഠിനാധ്വാനത്തിലൂടെ അവർ ധാരാളം പണം സമ്പാദിക്കും, അതിലൂടെ അവർ ആഡംബര ജീവിതം നയിക്കും, ആഡംബരത്തോടെ ജീവിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.