Lord Shani Fav Date Of Birth: ഈ തീയതികളിൽ ജനിച്ചർക്ക് ലഭിക്കും ശനി ദേവന്റെ സ്പെഷ്യൽ കൃപ. ഇതിൽ നിങ്ങക്കും ഉണ്ടോ എന്നറിയാം...

Lord Shani Favourite Radix: സംഖ്യാശാസ്ത്രം അനുസരിച്ച് ഓരോ വ്യക്തിയുടെയും ഭാവിയുടെയും സ്വഭാവത്തിന്റെയും രഹസ്യങ്ങൾ അയാളുടെ ജനനത്തീയതിയിലൂടെ അറിയാം എന്നാണ് പറയുന്നത്. ഏതൊരു വ്യക്തിയുടെയും അടിസ്ഥാന സ്വഭാവം, പെരുമാറ്റം, ജീവിത ദിശ എന്നിവ അറിയാൻ മൂല സംഖ്യയും വിധി സംഖ്യയും വളരെ പ്രധാനമായി കണക്കാക്കുന്നു. സംഖ്യാശാസ്ത്രത്തിലെ അടിസ്ഥാന സംഖ്യകൾ 1 മുതൽ 9 വരെയാണ്.
ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് അവ നിശ്ചയിക്കുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക ജനന സംഖ്യകളുള്ള ആളുകളുടെ മേൽ ശനി എപ്പോഴും കൃപ ചൊരിയും. ഇവർക്ക് ശനിയുടെ സ്പെഷ്യൽ അനുഗ്രഹങ്ങൾ ലഭിക്കും. എന്നാൽ ഇനി നമുക്ക് ആ ഭാഗ്യ രാശികൾ കുറിച്ചറിയാൻ ആ തീയതിയിൽ ജനിച്ചാൽ ശനിയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും.
8 എന്ന മൂലസംഖ്യയിലുള്ളവർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും
8, 17, 26 തീയതികളിൽ ജനിച്ചവരുടെ മൂല സംഖ്യ എന്ന് പറയുന്നത് 8 ആയിരിക്കും. അതായത് (8+0=8, 1+7=8, 2+6=8) എന്നത്. ശനി എട്ടെന്ന മൂലസംഖ്യയുടെ അധിപനാണ്. നീതിയുടെ ദേവനാണ് ശനി. ഒരു വ്യക്തിയുടെ പ്രവൃത്തികൾക്കനുസരിച്ച് അവൻ ഫലം നൽകും. അതുകൊണ്ട് 8 എന്ന സംഖ്യയുള്ള ആളുകൾ കഠിനാധ്വാനികളായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
കർമ്മത്തിൽ വിശ്വസിക്കുന്നവൻ
8 എന്ന മൂലസംഖ്യയുള്ള ആളുകൾ ഭാഗ്യത്തേക്കാൾ അവരുടെ പ്രവൃത്തികളിൽ വിശ്വസിക്കുന്നു. ഈ ആളുകൾ കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. അവരുടെ ശക്തമായ ദൃഢനിശ്ചയത്തിലൂടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും അവർ തളരാതെ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കും.
ഇവരുടെ ഏറ്റവും വലിയ ഗുണം അവർ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് പൂർത്തിയാക്കുന്നതുവരെ അവർ വിശ്രമിക്കുന്നില്ല എന്നതാണ്. ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങൾ ഉണ്ടായാലും അവർ തളരില്ല. ശനിയുടെ അനുഗ്രഹത്താൽ അവർക്ക് ക്രമേണ വിജയവും ബഹുമാനവും ലഭിക്കും. ഇവർ വിജയം നേടാൻ ഒരു കുറുക്കു വഴിയും സ്വീകരിക്കില്ല.
സാമ്പത്തികം ഭദ്രം
8 എന്ന മൂലസംഖ്യയുള്ള ആളുകൾ പണം സമ്പാദിക്കുന്നതിൽ മാത്രമല്ല അത് സൂക്ഷിക്കാനും വിദഗ്ദ്ധരാണ്. എപ്പോൾ എത്ര തുക ചെലവഴിക്കണമെന്ന് ഇവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇവരുടെ ബാങ്ക് ബാലൻസ് ശക്തമാവുകയും ഭാവിയിൽ സുരക്ഷിതമായി തുടരുകയും ചെയ്യും. അവർ പ്രകടനത്തിൽ നിന്ന് വിട്ടുനിൽക്കുകയും സാമ്പത്തിക കാര്യങ്ങളിൽ ചിന്തനീയമായ തീരുമാനങ്ങൾ എടുക്കും.
ശനിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ പുരോഗതി
8 എന്ന മൂലസംഖ്യയുള്ളവർ തങ്ങളുടെ കർത്തവ്യത്തിൽ ഉറച്ചു നിൽക്കുന്നതിലൂടെ അവർക്ക് തീർച്ചയായും ശനിയുടെ അനുഗ്രഹം ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ അവർക്ക് ജീവിതത്തിൽ സമ്പത്ത്, പ്രശസ്തി, വിജയം, ബഹുമാനം എന്നിവ ലഭിക്കും. അവരുടെ ജീവിതം പോരാട്ടങ്ങൾ നിറഞ്ഞതാണെങ്കിലും ഒടുവിൽ വിജയം ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.