)
Numerology: സംഖ്യാശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്ന പ്രധാനമായ ഒന്നാണ് മൂല സംഖ്യ. സംഖ്യാശാസ്ത്രം ജ്യോതിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. അത് പൂർണ്ണമായും സംഖ്യകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇതിൽ നൽകിയിരിക്കുന്ന സംഖ്യകൾ ഒമ്പത് ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും നൽകുന്നു.
ഒരു വ്യക്തിയുടെ ഭാവി ജീവിതത്തെയും സംഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ രാശിയിലൂടെ എപ്രകാരമാണോ കണ്ടെത്തുന്നത് അതുപോലെസംഖ്യകളിലൂടെയും ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാം നമുക്ക് അറിയാൻ കഴിയും എന്നാണ് പറയുന്നത്. ഇന്ന് മനമുക്ക് ചില പ്രത്യേക തീയതികളിൽ ജനിച്ച ആളുകളെക്കുറിച്ച് അറിയാം...
മൂലസംഖ്യ 6 (Numerology)
ഏതൊരു മാസത്തിലെയും 6, 15, 24 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് അഥവാ മൂലസംഖ്യ 6 ആയിരിക്കും. അതായത് ഈ തീയതികൾ കൂട്ടുമ്പോൾ നിങ്ങൾക്ക് 6 എന്ന ഒറ്റ അക്കം ലഭിക്കും. ഇത് അവർക്ക് സ്നേഹം, സമർപ്പണം, ആകർഷണം, സൗന്ദര്യം എന്നിവ നൽകുന്നു.
പങ്കാളിയുടെ പിന്തുണക്കാരാകും (Becomes partner's supporter)
ഈ മൂലസഖ്യയിൽ ജനിച്ചവർ അവരുടെ ജീവിത പങ്കാളിക്ക് ശക്തമായ പിന്തുണയായിരിക്കും. മാനസിക സമ്മർദ്ദം മുതൽ കുടുംബം അല്ലെങ്കിൽ സാമ്പത്തികം വരെയുള്ള ഏത് തരത്തിലുള്ള പ്രശ്നമായാലും അവർ എല്ലായ്പ്പോഴും അവരുടെ ജീവിത പങ്കാളിയെ പിന്തുണയ്ക്കുന്നു.
ബന്ധങ്ങൾ നിലനിർത്തുന്നതിൽ വിദഗ്ദ്ധർ (Expert in maintaining relationships)
ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഇവർ മിടുക്കരാണ്. അത് അവരുടെ പങ്കാളിയുമായി മാത്രമല്ല കുടുംബത്തിലെ ഓരോ അംഗവുമായും സുഹൃത്തുക്കളുമായും അവരുടെ ബന്ധം വളരെ ശക്തമായിരിക്കും. അവരുടെ ചുറ്റുമുള്ള ആരെങ്കിലും ദുഃഖിതനാണെങ്കിൽ അവർ അവരെ സന്തോഷിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യും.
പങ്കാളിയെ തന്നെ സുഹൃത്താക്കുന്നു
ഈ മൂലസംഖ്യയിലുള്ളവർ ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോഴോ വിവാഹം കഴിക്കുമ്പോഴോ അവർ അവരുടെ പങ്കാളിയെ ഭർത്താവോ ഭാര്യയോ ആയിട്ടല്ല മറിച്ച് ഒരു സുഹൃത്തായി കണക്കാക്കുന്നു. അവർ എല്ലാ ചെറുതും വലുതുമായ കാര്യങ്ങളും അവരുമായി പങ്കിടുന്നു. മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർ ഒരുമിച്ച് പരിഹാരം കണ്ടെത്തുകയും ചെയ്യും.
പ്രയാസകരമായ സമയങ്ങളിൽ ഒരു പരിചയായി മാറും
ഈ മൂല സംഖ്യയിലുള്ളവർ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പങ്കാളിക്കും ഒരു പരിചയായി പ്രവർത്തിക്കും. പ്രശ്നങ്ങളിൽ സഹായിക്കുന്ന ബന്ധമാണ് യഥാർത്ഥമെന്ന് അവർ അവരുടെ പ്രവർത്തിയിലൂടെ തെളിയിക്കുന്നു. അവർ ബന്ധങ്ങൾ വളരെ ഗൗരവമായി നിലനിർത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.