)
Who should not tie black thread: ജ്യോതിഷത്തിൽ കറുപ്പ് വളരെ സ്വാധീനം ചെലുത്തുന്ന നിറമായിട്ടാണ് കണക്കാക്കുന്നത്. കറുപ്പിന് ഊർജ്ജവും ശക്തിയും ഏറും എന്നാണ് പറയുന്നത്. കറുപ്പ് ഇന്ന് ഒരു ഫാഷനായി മാറിയിട്ടുണ്ടെങ്കിലും മതപരമായും അതിന് വലിയ പ്രാധാന്യമുണ്ട്. ദുഷ്ടദൃഷ്ടി, ദുഷ്ടശക്തികൾ, നെഗറ്റീവ് എനർജി എന്നിവയിൽ നിന്ന് മുക്തി നേടാൻ ആളുകൾ പലപ്പോഴും കൈകളിലും കാലുകളിലും കറുത്ത നൂൽ കെട്ടുന്നു.
കറുത്ത നൂൽ ഒരു വ്യക്തിയുടെ ഭാഗ്യത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കറുത്ത നിറം നീതിയുടെ ദേവനും കർമ്മദാതാവുമായ ശനിയുടെ പ്രതീകമായും കണക്കാക്കുന്നു. ജാതകത്തിൽ ശനി ശക്തമല്ലാത്തവർക്ക് കറുപ്പ് ഐശ്വര്യവും പോസിറ്റീവിറ്റിയും കൊണ്ടുവരും. എന്നാൽ നിങ്ങൾക്ക് അറിയാമോ കറുത്ത നൂൽ ധരിക്കുന്നത് എല്ലാവർക്കും ഗുണകരമല്ലെന്ന്? ജ്യോതിഷമനുസരിച്ച് കറുത്ത നൂൽ ധരിക്കുന്നത് ഒഴിവാക്കേണ്ട രണ്ട് രാശിക്കാരുണ്ട്. ഇത് ധരിക്കുന്നത് അവരുടെ ജീവിതത്തിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതകളും വർദ്ധിപ്പിക്കും. അതുകൊണ്ട് ആ രണ്ട് രാശിക്കാർ കറുത്ത നൂൽ കെട്ടുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്. അത് ഏതെന്ന് നോക്കാം...
മേടം (Aries): ഭൂമി പുത്രനും ദേവന്മാരുടെ അധിപനുമായ ചൊവ്വയാണ് മേടത്തിന്റെ അധിപൻ. കറുപ്പ് നിറം ശനിയെ പ്രതിനിധീകരിക്കുന്നു. ചൊവ്വയും ശനിയും ശത്രുഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതുകൊണ്ടാണ് മേട രാശിക്കാർക്ക് കറുത്ത നൂൽ ധരിക്കാൻ പാടില്ലെന്ന് പറയുന്നത്. ശനിയുടെ നിറമായ കറുപ്പിന്റെ സ്വാധീനം അവർക്ക് അശുഭകരമാകും. അങ്ങനെ ചെയ്യുന്നത് അവരുടെ ജീവിതത്തിൽ തടസ്സങ്ങൾ, തർക്കങ്ങൾ, സമ്മർദ്ദം, പെട്ടെന്നുള്ള വെല്ലുവിളികൾ എന്നിവ വർദ്ധിപ്പിക്കും. കറുത്ത നൂൽ ധരിക്കുന്നത് മേടരാശിക്കാരുടെ ഊർജ്ജത്തെ തടസ്സപ്പെടുത്തും ഇത് മാനസിക സമ്മർദ്ദം, ക്ഷോഭം, തീരുമാനമെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കും.
വൃശ്ചികം (Scorpio): ഈ രാശിയുടെ സ്വാമിയും ചൊവ്വയാണ്. അതിനാൽ വൃശ്ചിക രാശിക്കും ശനി പ്രതികൂല ഫലങ്ങൾ നൽകും. ജ്യോതിഷം അനുസരിച്ച് കറുപ്പ് ശനിയുടെ പ്രതീകമാണ്. ചൊവ്വയ്ക്കും ശനിക്കും ഇടയിൽ ശത്രുതയുണ്ട്. അതിനാൽ ഈ രാശിയിൽ ജനിച്ചവർ കൈകളിലോ കാലുകളിലോ കറുത്ത നൂൽ ധരിക്കരുത്. കറുത്ത നൂൽ കെട്ടുന്നത് അവരുടെ ജീവിതത്തിൽ നെഗറ്റീവ് ഫലങ്ങൾ, തടസ്സങ്ങൾ, അനാവശ്യ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.