Dhanteras 2023: രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആളുകള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Features of Monday Born: തിങ്കളാഴ്ച ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍, ഉന്നത വിജയം എന്നും ഒപ്പം 
 
5 ദിവസം നീളുന്ന ദീപാവലി ആഘോഷം ധന്‍തേരസോടെയാണ് ആരംഭിക്കുന്നത്. ഈ ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയേയും കുബേർ ദേവനെയും ആരാധിക്കുന്നതിലൂടെ ലക്ഷ്മി ദേവി ഭക്തരുടെ ഭവനങ്ങളില്‍ അനുഗ്രഹം ചൊരിയും എന്നാണ് വിശ്വാസം. അതുകൂടാതെ, ദീപാവലിയുടെ ഈ 5 ദിവസങ്ങളിൽ ചില സാധനങ്ങൾ വീട്ടില്‍ കൊണ്ടുവരുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പത്ത് വർദ്ധിപ്പിക്കുമെന്നും സന്തോഷവും സമൃദ്ധിയും നൽകുമെന്നും വിശ്വസിക്കപ്പെടുന്നു. 


Also Read:  Turmeric Plant and Vastu: വാസ്തു ദോഷം അകറ്റും, വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യം!!   
 
തിരുവെഴുത്തുകൾ അനുസരിച്ച്, ധനത്തിന്‍റെ ദേവനായ കുബേര്‍ ദേവനെ ധന്‍തേരസ് ദിനത്തിൽ ആരാധിക്കുന്ന ഒരു പാരമ്പര്യമുണ്ട്. വാസ്തു പ്രകാരം, ധനത്തിന്‍റെ ദേവനായ കുബേർ ദേവനെ ധന്‍തേരസ് ദിനത്തിൽ പ്രസാദിപ്പിക്കാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചില ജ്യോതിഷ നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇത് വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 


ധന്‍തേരസ് ദിനത്തിൽ കുബേർ ദേവനെയും ലക്ഷ്മി ദേവിയേയും ആരാധിക്കുന്നു. വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ദിവസം ചില സാധനങ്ങള്‍ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കും. കൂടാതെ, പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നല്‍കുകയും വീട്ടില്‍ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും.  


പണത്തിന്‍റെ വരവിനായി നടപടികൾ സ്വീകരിക്കുക


ദീപാവലിക്ക് മുന്‍പുള്ള ധന്‍തേരസ് ദിനത്തിൽ കുബേര്‍ ദേവനെ ആരാധിക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തി തന്‍റെ  ഭവനത്തില്‍ എപ്പോഴും പണം വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി കുബേര്‍ ദേവന്‍റെ  വിഗ്രഹം വീടിന്‍റെ ലോക്കറില്‍ സൂക്ഷിക്കണം.


സമ്പത്ത് വർദ്ധിക്കും


ഒരു വ്യക്തി ധന്‍തേരസിൽ കുബേര്‍ ദേവന്‍റെ വിഗ്രഹം ലോക്കറില്‍ ഭദ്രമായി സൂക്ഷിയ്ക്കുന്നത്‌ ആ വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കും. കൂടാതെ, ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.


പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു   


ധന്‍തേരസ് ദിനത്തിൽ, ഒരു വ്യക്തി കുബേരന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കുന്നതുവഴി ആ വ്യക്തിക്ക് സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല, ആ വ്യക്തിയുടെ ജീവിതത്തിലെ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു ഒപ്പം സാമ്പത്തിക നേട്ടവും സമ്മാനിയ്ക്കുന്നു. 


ധന്‍തേരസ് ദിനത്തിൽ മാത്രം ഈ നടപടി സ്വീകരിക്കുക


ഒരു വ്യക്തി തന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടണമെന്നും സമ്പത്ത് തന്‍റെ മേൽ വർഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ, ധന്‍തേരസ് ദിനത്തിൽ കുബേരന്‍റെ വിഗ്രഹം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കുക. ഈ നടപടികൾ സ്വീകരിക്കുന്നത് കൂടുതൽ ഫലം നൽകുന്നു.


കുബേര്‍ ദേവനില്‍ വിശ്വസിക്കുക


കുബേരനെ ആയുർവേദത്തിന്‍റെ ദൈവമായും കണക്കാക്കുന്നു. അതിനാൽ, ധന്‍തേരസ് ദിവസം പൂജാമുറിയില്‍ കുബേര്‍ ദേവന്‍റെ വിഗ്രഹം സ്ഥാപിക്കുന്നതിലൂടെ എല്ലാത്തരം രോഗങ്ങളിൽ നിന്നും ഒരു വ്യക്തിക്ക് ആശ്വാസം ലഭിക്കും.


കുബേര്‍ ദേവന്‍റെ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക 


കുബേര്‍ ദേവന്‍റെ വിഗ്രഹം പൂജാമുറിയില്‍ അല്ലെങ്കില്‍ ലോക്കറില്‍ സ്ഥാപിക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വിഗ്രഹം, പാലോ ഗംഗാജലമോ ഉപയോഗിച്ച് നന്നായി ശുദ്ധി ചെയ്യുക. ഇതിനുശേഷം, വിഗ്രഹം നന്നായി തുടച്ച് ഒരു പുതിയ ചുവന്ന തുണിയിൽ പൊതിഞ്ഞ് ലോക്കറില്‍ സുരക്ഷിതമായി വയ്ക്കുക. 


മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം


കുബേര്‍ ദേവന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം ദിവസവും ആരാധിക്കണം എന്ന കാര്യം ഓർക്കുക.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.