)
TriAditya Yog in Mithun Rashi: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സംക്രമിക്കുകയും മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ലോകത്തും ദൃശ്യമാകും. മിഥുന രാശിയിൽ ത്രിആദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്.
ചന്ദ്രൻ, വ്യാഴം, സൂര്യൻ, ബുധൻ എന്നിവയുടെ സ്ഥാനം മൂലമായിരിക്കും ഈ അപൂർവ യോഗം രൂപപ്പെടുന്നത്. ബുധൻ ജൂൺ 22 വരെ മിഥുന രാശിയിൽ സൂര്യനോടൊപ്പം ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
ഇതോടൊപ്പം മിഥുന രാശിയിൽ സൂര്യനും വ്യാഴവും ഒരുമിച്ച് ഗുരു ആദിത്യയോഗം സൃഷ്ടിക്കും. ജൂൺ 24 ന്, മിഥുന രാശിയിൽ ചന്ദ്രൻ സംക്രമിച്ചതിനുശേഷം സൂര്യനും ചന്ദ്രനും ചേർന്ന് ശശിയാദിത്യ യോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ഒരു ആഴ്ചയ്ക്കുള്ളിൽ, ഈ മൂന്ന് ആദിത്യ യോഗങ്ങളും സംയോജിച്ച് മിഥുനത്തിൽ ത്രിആദിത്യ യോഗം രൂപപ്പെടുന്നു. ഇക്കാരണത്താൽ ചില രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. ഇവർക്ക് ഭാഗ്യത്തോടൊപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
ധനു (Sagittarius): ത്രിആദിത്യ രാജയോഗം ഇവർക്ക് നേട്ടങ്ങൾ നൽകും. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും, ജോലി കൃത്യസമയത്ത് പൂർത്തിയാക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ വളരെയധികം നേട്ടങ്ങൾ ലഭിക്കും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും.
മീനം (Pisces): ത്രിആദിത്യ രാജയോഗം രൂപപ്പെടുന്നതോടെ മീന രാശിക്കാർക്ക് നല്ല ദിവസങ്ങൾ വന്നുചേരും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, അടുത്ത സുഹൃത്തുക്കളിൽ നിന്ന് പിന്തുണ, സ്വത്ത് വാങ്ങാനും കഴിയും.
മിഥുനം (Gemini): ത്രിആദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബഹുമാനവും അന്തസ്സും ലഭിക്കും. ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയസാധ്യത, കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.