പത്തനംതിട്ട: മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.
Also Read: അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
മിഥുന മാസം ഒന്നായ നാളെ രാവിലെ 5 ന് നട തുറന്ന് പതിവ് പൂജകൾ ആരംഭിക്കും. നാളെ മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇതിനു പുറമേ എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജ നടക്കും.
Also Read: കന്നി രാശിക്കാർക്ക് അനുകൂല ദിനം, മകര രാശിക്കാർക്ക് സമ്മിശ്ര ഫലം, അറിയാം ഇന്നത്തെ രാശിഫലം!
മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.