ധനു മാസം ആരംഭിക്കുമ്പോൾ ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിലും സ്വാധീനങ്ങൾ ഉണ്ടാകും. ഏഴ് നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇത് ഭാ​ഗ്യകാലമാണ്. വേദ ജ്യോതിഷ പ്രകാരം, ഏത് നക്ഷത്രക്കാർക്ക് ഏതെല്ലാം രീതിയിലാണ് നേട്ടങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം. സൂര്യൻ വൃശ്ചിക രാശിയിൽ നിന്ന് മാറി ധനു രാശിയിലേക്ക് സഞ്ചരിക്കുന്നതോടെയാണ് ധനുമാസത്തിന് തുടക്കമാകുന്നത്. ഡിസംബർ 15 മുതൽ ജനുവരി 13 വരെയാണ് ഈ വർഷം ധനുമാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

അശ്വതി


അശ്വതി നക്ഷത്രക്കാർക്ക് ധനു മാസത്തിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിലെ എല്ലാ തടസങ്ങളും മാറി വിജയം തേടിവരും. എല്ലാ തടസങ്ങളെയും പരിഹരിക്കാൻ സാധിക്കും. ശനി അവസാനഘട്ട സംക്രമണത്തിൽ ആയതിനാൽ ശുഭകരമായ പല നേട്ടങ്ങളും ഈ സമയം ഉണ്ടാകും. ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. ആരോ​ഗ്യപ്രശ്നങ്ങളെല്ലാം മാറി ജീവിതം സന്തോഷപ്രദമാകും.


ഭരണി


ഭരണി നക്ഷത്രക്കാർക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കും. വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ജീവിതത്തിൽ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാകും. പോസിറ്റീവ് മാറ്റങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. പ്രശ്നങ്ങൾക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും.


ALSO READ: സിദ്ധ യോ​ഗവും ശിവയോ​ഗവും ഒരുമിച്ച്; ഈ ആറ് രാശിക്കാർക്ക് അപൂർവ നേട്ടങ്ങൾ


രോഹിണി


രോഹിണി നക്ഷത്രക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. ജീവിതം പ്രതീക്ഷിക്കാത്ത തലത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. വിവാഹക്കാര്യത്തിൽ തീരുമാനമാകും. അപ്രതീക്ഷിതമായി സാമ്പത്തിക വർധനവ് ഉണ്ടാകും. വരുമാനം വർധിക്കും. എല്ലാ കാര്യങ്ങളും ആത്മാർഥമായി ചെയ്ത് തീർക്കുന്നതിന് ശ്രമിക്കും. ജീവിതത്തിൽ വിജയമുണ്ടാകും.


തിരുവാതിര


തിരുവാതിര നക്ഷത്രക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിൽ അനുകൂല സമയം ആയിരിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ബിസിനസിലെ നേട്ടങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പ്രചോദനമാകും.


പൂയം


പൂയം നക്ഷത്രത്തിലുള്ളവർക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിച്ച് ഒരു പുതിയ ജീവിതം തുടങ്ങാൻ സാധിക്കും. ജീവിതത്തിൽ സന്തോഷ വാർത്തകൾ തേടിയെത്തും. സമയബന്ധിതമായി എല്ലാ ചുമതലകളും ചെയ്ത് തീർക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സമ്പത്ത് വർധിക്കും. ആ​ഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കും. യാത്രകൾ ചെയ്യാനും അതിൽ സന്തോഷം കണ്ടെത്താനും സാധിക്കും.


ALSO READ: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാ​ഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾ


മകം


മകം നക്ഷത്രക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ഈ മാറ്റങ്ങൾ മകം നക്ഷത്രത്തിലുള്ളവരെ രാജയോ​ഗത്തിലേക്ക് നയിക്കും. ഈ സമയം എല്ലാ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും വന്നുചേരും.


പൂരം


പൂരം നക്ഷത്രത്തിലുള്ളവർക്ക് രാജയോ​ഗ ദിനങ്ങളാണ് വരാൻ പോകുന്നത്. സന്തോഷകമായ ദാമ്പത്യമുണ്ടാകും. ഈ മാസം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ജീവിതം തന്നെ മാറിമറിയുന്ന മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. സന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകും. മം​ഗളകരമായ കർമങ്ങൾ ജീവിതത്തിലുണ്ടാകും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.