)
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇത് 12 രാശികളിലും ശുഭകരവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. ശനിയും ചൊവ്വയും നേർക്കുനേർ വരുമ്പോൾ ചില രാശികൾക്ക് വലിയ ദോഷങ്ങൾ വന്നെത്തും. ശനിയും ചൊവ്വയും സൃഷ്ടിക്കുന്ന ദോഷഫലം മൂന്ന് രാശികൾക്കാണ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്.
പലവിധ വെല്ലുവിളികളാണ് ഇവർ നേരിടേണ്ടി വരിക. ചൊവ്വയും ശനിയും ചേരുമ്പോള്‍ അത് ഈ രാശികളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. സെപ്റ്റംബർ 13 വരെയാണ് ദോഷങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ദോഷഫലങ്ങൾ കിട്ടുകയെന്ന് നോക്കാം...
കന്നി രാശിക്കാര്‍ക്ക് ചൊവ്വയും ശനിയും ദോഷഫലങ്ങൾ കൊണ്ടുവരുന്നു. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും. സാമ്പത്തിക സ്ഥിതിയും മോശമാകാൻ സാധ്യതയുണ്ട്. ജോലിയിൽ സഹപ്രവർത്തകർക്കൊപ്പം തർക്കങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെയും ചൊവ്വയുടെയും സംയോജനത്തിലൂടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാകും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. നിരവധി പ്രശ്നങ്ങൾ ജീവിതത്തിലുണ്ടാകും. ദാമ്പത്യ ജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരും. ജീവിതത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെടും.
മീനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ജീവിതത്തിൽ വലിയ വെല്ലുവിളികൾ നേരിടാൻ യോഗം കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ ഈ സമയം അനുകൂലമല്ല. പ്രണയ ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 13 വരെ നല്ലതൊന്നും ജീവിതത്തിൽ പ്രതീക്ഷിക്കേണ്ട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.