വേദജ്യോതിഷ പ്രകാരം, സൗരയൂഥത്തിലെ ശക്തനായ ഗ്രഹങ്ങളിലൊന്നായാണ് ശനിയെ കണക്കാക്കുന്നത്. ശനി കുംഭം, മകരം എന്നീ രാശികളുടെ അധിപനാണ്. ശനിയുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒന്നാണ്. ശനി മീനം രാശിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ശനിയുടെ രാശിമാറ്റത്തിന് എട്ട് ദിവസങ്ങൾ മാത്രമാണുള്ളത്.
മാർച്ച് 29ന് ആണ് ശനിയുടെ രാശിമാറ്റം. രാത്രി 11.01ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കുന്നത്. ഇത് 12 രാശികളും പല മാറ്റങ്ങളും ഉണ്ടാകുന്നതിന് കാരണമാകും. ചില രാശിക്കാർക്ക് ശനിയുടെ മാറ്റം ഗുണകരമാകുമ്പോൾ ചില രാശിക്കാർക്ക് വലിയ ദോഷങ്ങൾ ഉണ്ടാകും. ചിങ്ങം, കന്നി രാശിക്കാരെ ശനിയുടെ രാശിമാറ്റം ദോഷകരമായി ബാധിക്കും. ഏതെല്ലാം കാര്യങ്ങളിലാണ് ദോഷം സംഭവിക്കുകയെന്നും ഇതിന് പരിഹാരം എന്തെല്ലാമാണെന്നും അറിയാം.
ചിങ്ങം
കർമ്മ ഫലം നൽകുന്നത് ശനിദേവനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ മാറ്റം ചിലപ്പോൾ സാധാരാണക്കാരനെ രാജാവിനെപ്പോലെ ജീവിക്കാനും രാജാവിനെ ദരിദ്രനാക്കാനും ശക്തിയുള്ളതാണ്. ചിങ്ങം രാശിക്കാർക്ക് ശനിയുടെ മീനം രാശിയിലൂടെയുള്ള സഞ്ചാരം രണ്ടര വർഷത്തോളം നീണ്ടുനിൽക്കുന്ന വെല്ലുവിളിയേറിയ നാളുകളായിരിക്കാം. ഈ സമയത്ത് സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുതയോടെ പെരുമാറും.
മേലധികാരികളുമായി തർക്കം ഒഴിവാക്കുക. ഇല്ലെങ്കിൽ പ്രതികൂല ഫലങ്ങളുണ്ടാകും. ബിസിനസുകാർ സത്യസന്ധതയോടെ പ്രവർത്തിക്കുക. ചിലവുകൾ വർധിക്കും. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് ചിന്തിക്കുക. വ്യക്തമായി പഠിച്ചതിന് ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക. ശ്രദ്ധിച്ച് പണം ചിലവഴിക്കുക. നിയമ പ്രശ്നങ്ങളിൽ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നഷ്ടമുണ്ടകും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.
ദോഷ പരിഹാരങ്ങൾ
കണ്ടകശനി നിവാരണ യന്ത്രത്തെ പൂജിക്കുക
കറുത്ത വസ്ത്രം, എണ്ണ, കറുത്ത പരിപ്പ്, ഇരുമ്പ് നിർമിത വസ്തുക്കൾ എന്നിവ ശനിയാഴ്ചകളിൽ ദാനം ചെയ്യുക
ദിവസവും ഓം ശം ശനീശ്വരായ നമ: എന്ന മന്ത്രം ജപിക്കുക
പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് ദോഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും
കന്നി
കന്നി രാശിക്കാർക്ക് പ്രതികൂല അവസ്ഥകളുണ്ടാകും. കരിയറിൽ വെല്ലുവിളികളുണ്ടാകും. സാമ്പത്തി ഇടപാടുകളിൽ ജാഗ്രത പുലർത്തുക. വിവാഹം, സൗഹൃദം തുടങ്ങിയ ബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടാം. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. വാഹനം വാങ്ങുന്നത് നീട്ടിവയ്ക്കുന്നതാണ് ഉചിതം. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബാംഗങ്ങളുമായി തർക്കം ഒഴിവാക്കി, ഐക്യം നിലനിർത്തുക.
ദോഷ പരിഹാരങ്ങൾ
ചൊവ്വാഴ്ചകളിൽ ഹനുമാനെ ആരാധിക്കുക. സുന്ദരകാണ്ഡം പാരായണം ചെയ്യുക.
രുദ്രാക്ഷം ധരിക്കുക. മൂന്ന് മുഖങ്ങളുള്ളതോ പതിനാല് മുഖങ്ങളുള്ളതോ ആയ രുദ്രാക്ഷം ധരിക്കുക.
ശനിയാഴ്ച ദിവസങ്ങളിൽ നിരാലംബരെ സഹായിക്കുക. ദാനധർമ്മങ്ങൾ നടത്തുക. ശനിയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.