Shani Dev Favourite Flower: ശനി ദേവന് പ്രിയപ്പെട്ട ഈ പുഷ്പം അ‍‍ർപ്പിക്കൂ! ഭാ​ഗ്യം സൂര്യനേപ്പോലെ പ്രകാശിക്കും

Shani Dosha Parihara Puja: ശനി ദോഷം അകറ്റി ജീവിതത്തിൽ ഉയ‍ർച്ചയും സന്തോഷവും ഉണ്ടാകുന്നതിന് ശനിദേവന് ഈ പുഷ്പം അ‍ർപ്പിക്കൂ.

Written by - Zee Malayalam News Desk | Last Updated : Jun 9, 2025, 06:33 PM IST
  • ഹിന്ദു മത വിശ്വാസ പ്രകാരം, പൂജകളിലും ആരാധനകളിലും പുഷ്പങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്
  • ജീവിതത്തിൽ ശനിയുടെ അനു​ഗ്രഹം ഉണ്ടായാൽ ഒരു പ്രതിസന്ധികളും ജീവിതത്തെ അലട്ടില്ല
Shani Dev Favourite Flower: ശനി ദേവന് പ്രിയപ്പെട്ട ഈ പുഷ്പം അ‍‍ർപ്പിക്കൂ! ഭാ​ഗ്യം സൂര്യനേപ്പോലെ പ്രകാശിക്കും

ഹിന്ദുമത വിശ്വാസത്തിൽ, ഓരോ ദൈവങ്ങൾക്കും പ്രിയപ്പെട്ട വസ്തുക്കൾ, ഭക്ഷണം, പുഷ്പങ്ങൾ, നിറം തുടങ്ങിയ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഓരോ ദൈവങ്ങൾക്കും അവരുടെ പ്രിയപ്പെട്ട വസ്തുക്കൾ സമർപ്പിച്ച് പൂജകൾ അർപ്പിക്കുന്നു. പൂജകളിലും ആരാധനകളിലും പുഷ്പങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്.

Add Zee News as a Preferred Source

നീതിയുടെ ദേവനായാണ് ശനിദേവനെ കണക്കാക്കുന്നത്. ശനിയുടെ അപ്രീതി പല ദോഷങ്ങൾക്കും കാരണമാകും. ശനിദോഷം ജീവിതത്തിൽ വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാക്കും. ശനിദേവനെ പ്രീതിപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, ശനിയുടെ അനു​ഗ്രഹം ജീവിതത്തിലുണ്ടായാൽ ഒരു പ്രതിസന്ധികളും ജീവിതത്തെ അലട്ടില്ല.

ALSO READ: സൂര്യനേപ്പോൽ തിളങ്ങും ഈ അഞ്ച് രാശിക്കാർ; ഭാ​ഗ്യനേട്ടങ്ങൾ കൊണ്ടുവരും ശിവയോ​ഗം

ശനി ദേവന്റെ പ്രീതി നേടാൻ പൂജ ചെയ്യുമ്പോൾ ശനി ദേവന് പ്രിയപ്പെട്ട പുഷ്പം സമർപ്പിക്കുന്നത് ദേവന്റെ അനു​ഗ്രഹം ലഭിക്കാൻ സഹായിക്കും. ശംഖു പുഷ്പമാണ് ശനിദേവന് പ്രിയപ്പെട്ട പുഷ്പം. ശനിയാഴ്ചകളിൽ ക്ഷേത്ര ദർശനം നടത്തി ശനി ദേവനെ ആരാധിച്ച് ശംഖു പുഷ്പം സമർപ്പിക്കുന്നത് ശനിയുടെ അനു​ഗ്രഹം ലഭിക്കാനിടയാക്കും.

ശനിയാഴ്ച ദിവസങ്ങളിൽ ദേവന് 5, 7, 11 എന്നീ സംഖ്യകളിലാണ് പൂക്കൾ സമർപ്പിക്കേണ്ടത്. ഇപ്രകാരം ചെയ്യുന്നത് ശനി ദോഷങ്ങളിൽ നിന്ന് മോചനം നൽകും. ശനിയുടെ അനു​ഗ്രഹം ഉണ്ടെങ്കിൽ യാചകൻ പോലും രാജാവായി മാറും. ശനിയാഴ്ച ദിവസം ശനിദേവന് ശംഖുപുഷ്പം സമർപ്പിച്ച് പൂജ ചെയ്യുന്നതിലൂടെ ജീവിതത്തിൽ ശനിയുടെ ദോഷങ്ങൾ ഇല്ലാതാകുന്നു. കൂടാതെ, സമ്പത്തും സന്തോഷവും ജീവിതത്തിൽ നിറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News