Shani Blessing Zodiacs: ശനി കൃപയാൽ ഇവരിന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?

Shani Fav Zodiac Sign: ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും.

Written by - Ajitha Kumari | Last Updated : Mar 22, 2025, 09:06 AM IST
  • കർമ്മങ്ങൾക്കനുസരിച്ചു ഫലം ലഭിക്കുന്ന ഒരു ഗ്രഹമാണ് ശനി
  • ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതി നടപ്പാക്കും
  • അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്
Shani Blessing Zodiacs: ശനി കൃപയാൽ ഇവരിന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?

Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.  കർമ്മങ്ങൾക്കനുസരിച്ചു ഫലം ലഭിക്കുന്ന ഒരു ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതി നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.

Add Zee News as a Preferred Source

Also Read: ചിങ്ങ രാശിക്കാർക്ക് സുഖസൗകര്യങ്ങൾ വർധിക്കും, കന്നി രാശിക്കാർ പെരുമാറ്റത്തിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവന്നേക്കാം. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല എന്നാണ്.  ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഷാനികൃപയാൽ ഉണ്ടാകും. ആ രാശികളെ അറിയാം... 

ഇടവം (Taurus): ശനി കൃപ എപ്പോഴും ഇടവ  രാശിക്കാർക്കുണ്ടാകും.  ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.  

Also Read: രണ്ടു ദിവസത്തിനുള്ളിലെ ശുക്ര ഉദയം ഇവർക്ക് നൽകും സുവർണ്ണകാലം ഒപ്പം ബാങ്ക് ബാലൻസും

തുലാം (Libra): തുലാം ശനിയുടെ ഉച്ച രാശിയാണ്.  തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.

മകരം (Capricorn):  ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപനും ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാകാറില്ല. മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി ലഭിക്കും.

Also Read: വിഷുഫലം 2025: സൂര്യൻ മീന രാശിയിലേക്ക്; വിഷുവോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ മറ്റൊന്നാണ് കുംഭം. ഈ രാശിയുടെ അധിപനും ശനിയാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News