Shani Blessing Zodiacs: ചില രാശിക്കാരോട് ശനിക്ക് പ്രിയം കൂടുതലാണ്. അതുകൊണ്ടുതന്നെ അവരിൽ ശനിയുടെ ദോഷ ദൃഷ്ടി ഒരിക്കലും പതിക്കാറില്ല. ശനി കൃപയാൽ അവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും. കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് ശനി നീതി നടപ്പാക്കും. ശനിയെ പലർക്കും ഭയമാണ്.
Also Read: ശനിയും ബുധനും ചേർന്ന് ത്രി ഏകാദശ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടവും!
കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ വരെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ശാസ്ത്രം പറയുന്നതനുസരിച്ച് ശനിയ്ക്ക് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും നേരിടേണ്ടി വരില്ല. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
ഇടവം (Taurus): ശനിയുടെ കൃപ എപ്പോഴും ഇവർക്കുണ്ട്. ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക് ശുഭ ഫലങ്ങൾ നൽകും.
തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അതുപോലെ ഇവരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.
Also Read: 8 വയസുകാരിക്ക് ക്രൂരമര്‍ദനം; അച്ഛൻ കസ്റ്റഡിയിൽ; സംഭവം കണ്ണൂരിൽ
മകരം (Capricorn): ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാകില്ല. ഇവർ ശനിയെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് മുക്തി നേടാൻ കഴിയും.
കുംഭം (Aquarius): ശനിയുടെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊന്നാണ് കുംഭം. ഈ രാശിയുടെ അധിപനും ശനിയാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.