Shani Nakshatra Transit: 27 വർഷങ്ങൾക്ക് ശേഷം ശനിയുടെ നക്ഷത്രമാറ്റം; 4 നാളുകാർക്ക് സൗഭാ​ഗ്യങ്ങൾ ചൊരിയും

ശനിയുടെ സ്വാധീനം അനുകൂലമാകുമ്പോൾ വ്യക്തികൾ കഠിനാധ്വാനം ചെയ്യുകയും പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ജീവിതത്തിൽ മുന്നേറുകയും ചെയ്യും.    

Written by - Zee Malayalam News Desk | Last Updated : Apr 6, 2025, 12:42 PM IST
  • തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക ബാധ്യതകൾ ഒഴിയും.
  • തൊഴിൽപരമായും വ്യക്തിപരമായും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
  • സാമ്പത്തിക ഭദ്രത ഉറപ്പാക്കും.
Shani Nakshatra Transit: 27 വർഷങ്ങൾക്ക് ശേഷം ശനിയുടെ നക്ഷത്രമാറ്റം; 4 നാളുകാർക്ക് സൗഭാ​ഗ്യങ്ങൾ ചൊരിയും

Saturn Nakshatra Transit: ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ​ഗ്രഹമാണ് ശനി. കർമ്മഫലദാതാവാണ് ശനി. ശനിയുടെ സ്ഥാനമാറ്റങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. ശുഭസ്ഥാനത്താണെങ്കിൽ ശുഭകരമായ ഫലങ്ങൾ അങ്ങനെയല്ലെങ്കിൽ അശുഭ ഫലങ്ങളും നേരിടേണ്ടതായി വരും. 

Add Zee News as a Preferred Source

ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ ശനി 27 വർഷമെടുക്കും. നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ് ശനി സഞ്ചരിക്കുന്നത്. എന്നാൽ ഏപ്രിൽ 27 അവസാനിക്കുന്നതോടെ ശനി അതിന്റെ നക്ഷത്രം മാറുകയാണ്. സ്വന്തം നക്ഷത്രമായ ഉത്രട്ടാതി നക്ഷത്രത്തിലേക്കാണ് ശനി പ്രവേശിക്കാൻ പോകുന്നത്. മീനം രാശിയിലാണ് ശനിയുള്ളത്. ശനിയുടെ ഈ നക്ഷത്രമാറ്റം ചില നാളുകാർക്ക് നേട്ടങ്ങൾ സമ്മാനിക്കും. ആ നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

മകയിരം നാളുകാർക്ക് തൊഴില്‍ രംഗത്ത് നല്ല മാറ്റങ്ങൾ സംഭവിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ഥലംമാറ്റവും ഉണ്ടാകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ നടത്തും. കുടുംബ ജീവിതം സന്തോഷകരമാകും. ആരോ​ഗ്യം മെച്ചപ്പെടും. 

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക ബാധ്യതകൾ ഒഴിയും. തൊഴിൽപരമായും വ്യക്തിപരമായും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. കൂടുതൽ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കും. കർമ്മരം​ഗത്ത് ശോഭിക്കാൻ ഈ നാളുകാർക്ക് സാധിക്കും. 

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസിൽ നിന്ന് ലാഭം നേടാനാകും. സാമ്പത്തിക ബാധ്യതകൾ അകലും. ആ​ഗ്രഹിച്ചതൊക്കൊയും ഈ കാലയളവിൽ നേടിയെടുക്കാൻ യോ​ഗമുണ്ട്. മാനസിക വിഷമങ്ങൾ ഒഴിയും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ഇവർക്ക് മികച്ച് തൊഴിലവസരങ്ങൾ വന്നുചേരും. 

തിരുവോണം നക്ഷത്രക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. അമിത ചെലവ് വരാതെ ശ്രദ്ധിക്കണം. ആ​ഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കും. പഠിച്ച മേഖലയിൽ തന്നെ ജോലി നേടാനാകും. പ്രണയ സാഫല്യമുണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News