Shattila Ekadashi 2023: ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കലല്ല അര്‍ത്ഥമാക്കുന്നത്, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ്  ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.  ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം 


Also Read:  Astrology Tips: നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ


വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന പ്രധാനപ്പട്ട വ്രതമാണ് ഏകാദശി (Ekadshi).  വ്രതങ്ങളില്‍ വച്ച്‌ ഏറ്റും ശ്രേഷ്ഠമായ വ്രതമാണ് ഇത്. ഒരു വര്‍ഷത്തിൽ  24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്.


നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!! 


ഈ വര്‍ഷത്തെ രണ്ടാമത്തെ ഏകാദശിയാണ് ഷഡ് തില ഏകാദശി. മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിൽ ആചരിക്കുന്ന  ഈ വ്രതത്തെ ഷഡ് തില ഏകാദശിഎന്ന് വിളിക്കുന്നു. ഷഡ് എന്നാല്‍ ആറ് എന്നും തില എന്നാല്‍ എള്ള് എന്നുമാണ് അര്‍ഥം. അതായത്, ഈ ഏകാദശിയ്ക്ക്  എള്ള് ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു. ഷഡ് തില ഏകാദശി ദിവസം ആറ് വ്യത്യസ്ത രീതിയില്‍ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കണമെന്നാണ് നിയമം.


ഏകാദശി ദിവസം മഹാവിഷ്ണുവിനെ പൂജാവിധികളോടെ ആരാധിക്കുന്നു, കൂടാതെ പ്രത്യേക വ്രതാനുഷ്ഠാനവും ഉണ്ട്. ഈ സമയം ഷഡ് തില ഏകാദശി വ്രതവും എന്നാണെന്നും പൂജയ്ക്കുള്ള  മംഗളകരമായ സമയം എപ്പോഴാണെന്നും അറിയാം. 
 
ഷഡ് തില ഏകാദശി വ്രതം എന്നാണ്? (When Shattila Ekadashi observed?) 
  
 ഷഡ് തില ഏകാദശി ഇത്തവണ രണ്ടു ദിവസമായാണ് ആചരിയ്ക്കുന്നത്. അതായത്,  ഹിന്ദു കലണ്ടർ അനുസരിച്ച്, ഏകാദശി ജനുവരി 17 ന് വൈകുന്നേരം 6:05 ന് ആരംഭിച്ച്  ജനുവരി 18 ന് വൈകുന്നേരം 4:30 ന് അവസാനിക്കും.   ഉദയതിഥി പ്രകാരം ജനുവരി 18 ന്  ഷഡ് തില  ഏകാദശി വ്രതം ആചരിക്കും. ഈ ദിവസം വൈകുന്നേരം 4 മണി വരെയാണ് ആരാധനയ്ക്ക് അനുകൂല സമയം.


ഷഡ് തില ഏകാദശി പൂജാ രീതി


ഷഡ് തില  ഏകാദശി ദിനത്തിൽ എള്ള് ദാനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം 6 തരത്തില്‍ എള്ള് ഉപയോഗിക്കുകയോ അല്ലെങ്കില്‍ കറുത്ത എള്ള് കഴിയ്ക്കുകയോ ചെയ്യാം. എള്ള് ദാനം ചെയ്യണമെന്നും  പറയപ്പെടുന്നു. ഷഡ് തില ഏകാദശി നാളില്‍ 6 വിധത്തില്‍ എള്ള് ഉപയോഗിക്കാം. എള്ള് വെള്ളത്തില്‍ കുളിക്കുക, എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, പൂജയില്‍ എള്ള് സമര്‍പ്പിക്കുക. തുടങ്ങിയവയാണ് അത്.  


മതവിശ്വാസമനുസരിച്ച്, കറുത്ത എള്ള് ദാനം ചെയ്യുന്നതിലൂടെ, ശനിദേവനെ പ്രീതിപ്പെടുത്താന്‍ സഹായിയ്ക്കും. ഒപ്പം ശനി ദേവന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, എള്ള് ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുന്നു.


ഏകാദശി നാളിൽ സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. എന്നിട്ട് വെള്ളം കയ്യിൽ എടുത്ത് ഉപവസിക്കാൻ തീരുമാനിക്കുക. വിഷ്ണുഭഗവാനെ ചിട്ടകളനുസരിച്ച് പൂജിക്കണം. ക്ഷേത്രം വൃത്തിയാക്കി  ധൂപം, വിളക്ക്, പൂക്കൾ എന്നിവ മഹാ വിഷ്ണുവിന് സമർപ്പിക്കുക. ഇതിനുശേഷം ഏകാദശി കഥ വായിച്ച് എള്ള് കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങൾ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുക. ഈ ദിവസം അരി കഴിക്കുന്നത് നിഷിദ്ധമാണ്.... 
 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.