Malavya Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ഇടയ്ക്കിടെ സംക്രമണം ചെയ്ത് പലതരത്തിലുള്ള രാജയോഗങ്ങളും ശുഭയോഗങ്ങളും സൃഷ്ടിക്കാറുണ്ട്. ഇവ മനുഷ്യജീവിതത്തിലും ലോകത്തിലും വ്യാപകമായ സ്വാധീനം ചെലുത്തും. സമ്പത്തിന്റെ ദാതാവായ ശുക്രന്റെ സംക്രമണത്തിൽ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഏപ്രിൽ 19 ന് ശുക്രൻ സ്വന്തം രാശിയായ ഇടവത്തിലേക്ക് സംക്രമിക്കും.
Also Read: ചിങ്ങ രാശിക്കാർക്കിന്ന് മികച്ച ദിനം; തുലാം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക
ഇത് മാളവ്യ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ശുക്രനെ സമ്പത്ത്, സമൃദ്ധി, ഐശ്വര്യം, ആഡംബരം, ദാമ്പത്യ സൗഖ്യം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. തൽഫലമായി മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഈ മേഖലകളെയും 12 രാശികളെയും ബാധിക്കാം. എന്നാൽ ചില രാശിക്കാർക്ക് ഇതിലൂടെ സ്പെഷ്യൽ നേട്ടങ്ങൾ ലഭിച്ചേക്കാം. ആ രാശികൾ അറിയാം...
പഞ്ചാംഗം അനുസരിച്ച് സമ്പത്തിന്റെ ദാതാവായ ശുക്രൻ ഏപ്രിൽ 19 ന് ഉച്ചകഴിഞ്ഞ് 3:47 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് സംക്രമിക്കുകയും മാളവ്യ രാജയോഗം സൃഷ്ടിക്കുകായും ചെയ്യും. മെയ് 14 വരെ ശുക്രൻ ഇവിടെ തുടരും.
മാളവ്യ രാജയോഗം എന്താണ്?
ശുക്രൻ സ്വന്തം രാശിയിൽ (അല്ലെങ്കിൽ അതിന്റെ ഉച്ച രാശിയിൽ കേന്ദ്ര ഭാവങ്ങളിൽ അതായത് 1, 4, 7, 10 ൽ സ്ഥിതി ചെയ്യുമ്പോൾ മാളവ്യ രാജയോഗം രൂപം കൊള്ളുന്നു. ഈ യോഗം സുഖസൗകര്യങ്ങൾ, സൗന്ദര്യം, ആഡംബരം, വാഹനങ്ങൾ, സമ്പത്ത്, സാമൂഹിക അന്തസ്സ് എന്നിവ നൽകുന്നു. ജാതകത്തിൽ ഈ യോഗം ശക്തമായിരിക്കുന്നവർക്ക് പലപ്പോഴും ആകർഷകമായ വ്യക്തിത്വവും, ആഡംബരപൂർണ്ണമായ ജീവിതവും ഉണ്ടാകും.
Also Read: വ്യാഴത്തിന്റെ നക്ഷത്രത്തിൽ ചന്ദ്രന്റെ സംക്രമണം; നിമിഷങ്ങൾ കൊണ്ട് ഇവർക്ക് ലഭിക്കും നേട്ടങ്ങൾ
കുംഭം (Aquarius): ഈ രാശിക്കാർക്ക് മാളവ്യ രാജയോഗം അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ശുക്രൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ അധിപനാണ്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കും ഭൗതിക സുഖങ്ങൾ, സാമ്പത്തിക പുരോഗതി, പുതിയ ജോലി, പ്രമോഷൻ, സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ. ബിസിനസ്സിലുള്ളവർക്കും ഗണ്യമായ ലാഭം ലഭിക്കാൻ സാധ്യത.
ഇടവം (Taurus): മാളവ്യ രാജയോഗത്തിന്റെ ഗുണം ഇവർക്ക് ഗുണകരമായേക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഗൃഹത്തിൽ രൂപം കൊള്ളും. ഈ യോഗം ഇവർക്ക് നല്ല സ്വാധീനം നൽകും. ആത്മവിശ്വാസം വർദ്ധിക്കാം. പുതിയ പദ്ധതികൾ വിജയിക്കാം, ബഹുമാനവും ആദരവും നൽകും.
ചിങ്ങം (Leo): മാളവ്യ രാജയോഗത്തിന്റെ സ്വാധീനം ഇവർക്കും ഗുണകരമാകും. നിങ്ങളുടെ സംക്രമ ജാതകത്തിലെ കർമ്മ ഭാവത്തിൽ ഈ രാജയോഗം രൂപപ്പെടുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി, വിദേശ യാത്ര, കരിയർ വികസനം, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എന്നിവയ്ക്കുള്ള സാധ്യത. ഈ സമയത്ത് സാമൂഹിക അന്തസ്സ് വർദ്ധിക്കാനുള്ള സാധ്യത, പുതിയ ബന്ധങ്ങൾ ഗുണകരമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









