Solar Eclipse 2026: സൂര്യ​ഗ്രഹണം: ആദ്യ സൂര്യ​ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ? റിങ് ഓഫ് ഫയർ കാണാനൊരുങ്ങി ലോകം; അറിയാം വിശദമായി

Surya Grahan 2026: സൂര്യ​ഗ്രഹണം: ചന്ദ്രനും സൂര്യനും ഭൂമിയും സവിശേഷമായ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് റിങ് ഓഫ് ഫയർ.

Written by - Roniya Baby | Last Updated : Feb 17, 2026, 11:58 AM IST
  • ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരും
  • എന്നാൽ, സൂര്യനെ പൂർണ്ണമായി മറയ്ക്കുന്നില്ല
Solar Eclipse 2026: സൂര്യ​ഗ്രഹണം: ആദ്യ സൂര്യ​ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ? റിങ് ഓഫ് ഫയർ കാണാനൊരുങ്ങി ലോകം; അറിയാം വിശദമായി

2026-ലെ ആദ്യ സൂര്യഗ്രഹണം കാണാൻ വാനനിരീക്ഷകർ ഉൾപ്പെടെയുള്ളവർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൂര്യനും ചന്ദ്രനും ഭൂമിയും സവിശേഷമായ ഒരു നേർരേഖയിൽ വരുന്ന അപൂർവ്വ പ്രതിഭാസമാണ് ഇത്. ഈ ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമെങ്കിലും സൂര്യനെ പൂർണ്ണമായും മറയ്ക്കുന്നില്ല, ഇതിന് പകരം ചന്ദ്രന് ചുറ്റും തിളക്കമുള്ള ഒരു പ്രകാശവലയം ദൃശ്യമാകും.

Add Zee News as a Preferred Source

2026-ലെ സൂര്യഗ്രഹണം: തീയതിയും സമയവും

തീയതി: 2026 ഫെബ്രുവരി 17

സമയം: ഉച്ചകഴിഞ്ഞ് 3:26 മുതൽ രാത്രി 7:57 വരെ

ഈ ഗ്രഹണം ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കുമെന്നാണ് സ്പേസ് ഡോട്ട് കോം വ്യക്തമാക്കുന്നത്. സൂര്യന്റെ മധ്യഭാഗത്തിന്റെ 96 ശതമാനത്തോളം ഭാഗം ചന്ദ്രൻ മറയ്ക്കും.

ഇന്ത്യയിൽ ദൃശ്യമാകുമോ?

Surya Grahan 2026: ഇന്ത്യയിലുള്ളവർക്ക് ഈ സൂര്യഗ്രഹണം നേരിട്ട് കാണാൻ സാധിക്കില്ല. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലൊന്നും 2026 ഫെബ്രുവരി 17ലെ സൂര്യഗ്രഹണം ദൃശ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്.

എവിടെയൊക്കെ കാണാം?

നാസ വ്യക്തമാക്കുന്നത് അനുസരിച്ച് അന്റാർട്ടിക്കയിലാണ് ഈ 'വലയ സൂര്യഗ്രഹണം' (Annular Solar Eclipse) ദൃശ്യമാകുക. കൂടാതെ ആഫ്രിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണമായും ഇത് കാണാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ നിന്ന് കാണാൻ കഴിയില്ലെങ്കിലും, സൂര്യഗ്രഹണങ്ങൾ നിരീക്ഷിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്. നേരിട്ട് ​ഗ്രഹണം നിരീക്ഷിക്കാൻ ISO സർട്ടിഫൈഡ് ഗ്രഹണ കണ്ണടകൾ (Solar eclipse glasses) ഉപയോഗിക്കുക. 
കണ്ണിന് പരിക്കേൽക്കാതിരിക്കാൻ പിൻഹോൾ പ്രൊജക്ടറുകളോ പരോക്ഷമായ രീതികളോ ഉപയോഗിക്കുക. നാസ പോലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലെ തത്സമയ സംപ്രേഷണം കാണാൻ സാധിക്കും. ​ഗ്രഹണ സമയത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരിക്കലും സൂര്യനെ നേരിട്ട് നോക്കരുത്.

എന്താണ് വലയ സൂര്യഗ്രഹണം (What Is The Ring of Fire)

ചന്ദ്രൻ ഭൂമിയിൽ നിന്ന് അൽപം അകലെയായിരിക്കുന്ന സമയത്ത് സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോഴാണ് വലയ സൂര്യഗ്രഹണം സംഭവിക്കുന്നത്. ദൂരം കൂടുതലായതിനാൽ ചന്ദ്രന് സൂര്യനെ പൂർണ്ണമായും മറയ്ക്കാൻ കഴിയില്ല, ഇതിന്റെ ഫലമായി ചന്ദ്രന്റെ ഇരുണ്ട രൂപത്തിന് ചുറ്റും സൂര്യപ്രകാശം ഒരു തിളങ്ങുന്ന മോതിരം പോലെ ദൃശ്യമാകും. ഇതിനെയാണ് 'റിംഗ് ഓഫ് ഫയർ' എന്ന് വിളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News