Lucky Zodiac Sign: ജ്യോതിഷത്തിൽ എല്ലാ രാശികളേയും കുറിച്ച്  വിശദമായി വിവരിച്ചിട്ടുണ്ട്. ജ്യോതിഷിയുടെ വിശ്വാസമനുസരിച്ച് സമ്പത്തിന്റെ ദേവനായ കുബേരന്റെ പ്രത്യേക കൃപയുള്ള ചില രാശികളുണ്ടെന്നാണ്. ഈ രാശിക്കാർ കൈ വയ്ക്കുന്ന ജോലിയിൽ വളരെയധികം വിജയം നേടുകയും ചെയ്യുന്നു. ഇവർ കൂർമ്മ ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് അസാധ്യമായതായി ഒന്നുമില്ല. അതുപോലെ ധനം സമ്പാദിക്കുന്നതിലും ഇവർ മിടുക്കരാണ്. ഇതുകൂടാതെ ഇവരുടെ കഴിവിനനുസരിച്ച് അവർ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നു. ഇത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Rashi Parivartan: ബുധൻ മീന രാശിയിൽ ഉടൻ പ്രവേശിക്കും, ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!


കർക്കടകം (Cancer)


ഈ രാശിക്കാർ വളരെ കൂർമ്മ ബുദ്ധിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ പൂർത്തിയാക്കിയിട്ടെ അടങ്ങുകയുള്ളു.  പൂർത്തിയാക്കിയതിനുശേഷം മാത്രമേ അവർ അത് സ്വീകരിക്കുകയുള്ളൂ. കൂടാതെ ഈ രാശിക്കാർ പണം സമ്പാദിക്കുന്നതിലും കൂട്ടിവയ്ക്കുന്നതിലും മറ്റുള്ളവരേക്കാൾ മുന്നിലാണ്.


തുലാം (Libra)


ഈ രാശിക്കാരൻ സമ്പത്തിന്റെ ദേവനായ കുബേരന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവർ വളരെ ശാഠ്യക്കാരാണ്. അതുകൊണ്ടുതന്നെ ചെയ്യാൻ തീരുമാനിച്ച ജോലി പൂർത്തിയാക്കിയിട്ടേ ഇവർ അടങ്ങൂ. ഇതുകൂടാതെ ഈ രാശിക്കാർ പണം സമ്പാദിക്കുന്നതിലും വിദഗ്ധരാണ്. ഇവരുടെ കയ്യിൽ സമ്പത്തിനും ധനത്തിനും ഒരു കുറവുമുണ്ടാകില്ല.  


Also Read: Horoscope March 22, 2022: ഇന്ന് വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം, മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ വിജയം ലഭിക്കും!


വൃശ്ചികം (Scorpio)


ഈ രാശിക്കാർ വളരെ ബുദ്ധിയുള്ളവരാണ്. ഇവർ ഏത് ജോലിയും വളരെ ശ്രദ്ധയോടെ ചെയ്യുന്നു. ഇവരുടെ ഭാഗ്യവും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാർ സാധാരണയായി എല്ലാ മേഖലകളിലും വിജയം നേടുന്നു.


മകരം (Capricorn) 


ഈ രാശിയിലെ വ്യക്തി ഭാഗ്യത്താൽ സമ്പന്നനായി കണക്കാക്കപ്പെടുന്നു. ഇവർക്ക് കഠിനാധ്വാനത്തിന്റെ ബലത്തിൽ ഏത് കാര്യത്തിലും വിജയം നേടാനാകും. ലക്ഷ്മീദേവിയുടെയും സമ്പത്തിന്റെ ദേവനായ കുബേരന്റെയും പ്രത്യേക കൃപ ഇവരിൽ എപ്പോഴും നിലനിൽക്കുന്നു.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്)


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.