Guru Surya Yuti: ഗുരു ആദിത്യ രാജയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര സമ്പത്തും!

Guru Aditya Rajayoga On June: ജ്യോതിഷ പ്രകാരം വ്യാഴവും സൂര്യനും ചേർന്നാണ് ഗുരു ആദിത്യ രാജയോഗം ഉണ്ടാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ അതിസമ്പന്നരാകും.

Written by - Ajitha Kumari | Last Updated : Jun 4, 2025, 07:04 AM IST
  • ജ്യോതിഷ പ്രകാരം വ്യാഴവും സൂര്യനും ചേർന്നാണ് ഗുരു ആദിത്യ രാജയോഗം ഉണ്ടാക്കുന്നത്
  • ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ അതിസമ്പന്നരാകും
Guru Surya Yuti: ഗുരു ആദിത്യ രാജയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര സമ്പത്തും!

Guru Aditya Rajayoga 2025: ഗ്രഹങ്ങൾ, രാശികൾ, ജാതകം, നക്ഷത്ര രാശികൾ എന്നിവയ്ക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുശേഷം രാശി മറ്റും. അത്തരമൊരു സാഹചര്യത്തിൽ ചില അപൂർവ്വ രാജയോഗവും യാദൃശ്ചികതകളും ഉണ്ടാകും.

Add Zee News as a Preferred Source

Also Read: ചൊവ്വ ശുക്ര സംഗമത്താൽ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും പണവും പദവിയും!

മെയ് മാസത്തിലെന്നപോലെ ജൂൺ മാസത്തിലും പ്രധാന ഗ്രഹങ്ങൾ അവയുടെ ചലനം മാറ്റും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംക്രമണം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണമാണ്. സൂര്യൻ വ്യാഴത്തോടൊപ്പം ചേർന്ന് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും, ഇത് പല രാശിക്കാർക്കും ഭാഗ്യമുണ്ടാക്കും.

വ്യാഴം നിലവിൽ മിഥുന രാശിയിലാണ്. 2025 ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും അത്തരമൊരു സാഹചര്യത്തിൽ വർഷങ്ങൾക്ക് ശേഷം മിഥുന രാശിയിൽ സൂര്യനും വ്യാഴവും സംയോജിക്കുന്നതിനാൽ ഗുരു ആദിത്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് നോക്കാം...

Also Read: ജൂണിൽ വമ്പൻ ഗ്രഹമാറ്റത്തിലൂടെ ട്രിപ്പിൾ രാജയോഗം; 5 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധന വർഷവും!

ചിങ്ങം (Virgo): ഗുരു ആദിത്യ രാജയോഗം ഇവർക്ക് ശുഭകരമായിരിക്കും. കരിയറിൽ പുരോഗതി, നിക്ഷേപങ്ങളിൽ നിന്ന് ലാഭം, ഓഹരി വിപണി, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ ലാഭമുണ്ടാകും, വരുമാനത്തിൽ വർദ്ധനവ്, തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കണ്ടെത്തും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും.

മിഥുനം (Gemini): സൂര്യ-വ്യാഴ സംയോജനവും ഗുരു ആദിത്യ യോഗവും ഇവർക്കും കിടുവായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, ബിസിനസിൽ ലാഭം, ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, വളരെക്കാലമായി ആലോചിച്ചിരുന്ന പദ്ധതികൾ വിജയിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും.

Also Read: നിർജല ഏകാദശിയിൽ വിഷ്ണു കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

കുംഭം (Aquarius): ഗുരു ആദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും, കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. കുടുംബജീവിതം സന്തോഷകരമായിരിക്കും, പുതിയ തൊഴിലവസരങ്ങൾ ലഭിക്കും, കരിയറിൽ പുരോഗതി, വിദ്യാർത്ഥികൾ അവരുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം, ജോലിക്കാർക്ക് സ്ഥാനക്കയറ്റം.

വൃശ്ചികം (Scorpio): ഗുരു ആദിത്യ രാജയോഗം ഇവർക്ക് ഗുണകരമാകും. സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത, വ്യാപാരികൾക്ക് അവരുടെ പണം തിരികെ ലഭിച്ചേക്കാം, പഴയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം, മാനസികാവസ്ഥയും മെച്ചപ്പെടും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, തൊഴിലില്ലാത്തവർക്ക് ജോലി സംബന്ധമായ ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News