)
Surya Fav Zodiacs: ജ്യോതിഷത്തിൽ ചില രാശികൾ അഗ്നി മൂലകത്തിന്റെ രാശികളാണ്. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ജ്യോതിഷത്തിൽ സൂര്യന് വളരെയധികം പ്രാധാന്യമുണ്ട്. സൂര്യനെ ആത്മാവിന്റെ ഘടകമായി കണക്കാക്കുന്നു. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റി പ്രകാശം നിറയ്ക്കും.
സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും. ചിങ്ങ രാശിയുടെ അധിപനാണ് സൂര്യൻ. ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം. സൂര്യന്റെ മഹാദശ നടക്കുന്നവർക്ക് ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹമുണ്ടാകും. ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ആ ഭാഗ്യ രാശികളെ അറിയാം...
ചിങ്ങം (Leo): ഈ രാശിയുടെ അധിപൻ സൂര്യനാണ്. ഇവർ ജനനം മുതൽ നേതൃത്വ ഗുണമുള്ളവരാണ്. ഇവർ നിർഭയരും ധൈര്യശാലികളും ദൃഢ നിശ്ചയമുള്ളവരുമാണ്.
മേടം (Aries): ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമാണ് സൂര്യൻ. ഇവർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇത് കാരണമാണ്. ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത അസ്ഥിരതയാണ്.
ധനു (Sagittarius): വ്യാഴമാണ് ധനു രാശിയുടെ അധിപൻ. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഇവർ ഒരു സാഹചര്യത്തിലും തളരില്ല. ഇവർ മഹത്വകാംക്ഷികളാണ്. കഠിന പരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കും. ഇവർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ദൗർബല്യം. സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും ഇവർക്കും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.