Rahu Gochar: രാഹുവിന്റെ രാശിമാറ്റം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

ജ്യോതിഷത്തിൽ രാഹുവിനെ അശുഭകരവും പിടികിട്ടാത്തതുമായ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  എന്നാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ഇതിന് ഒരു പ്രധാന പങ്കുണ്ട്. അതിന്റെ ശുഭകരമായ സ്ഥാനം ഒരു വ്യക്തിയെ ദരിദ്രനിൽ നിന്ന് സമ്പന്നനാക്കും.

Written by - Zee Malayalam News Desk | Last Updated : Jun 6, 2025, 12:08 PM IST
  • രാഹു കൃപയാൽ 2026 വരെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും
  • ഇവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിക്കും
  • വിജയത്തിന്റെ വാതിലുകളും തെളിയും
Rahu Gochar: രാഹുവിന്റെ രാശിമാറ്റം ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

Rahu Rashiparivartan: ജ്യോതിഷത്തിൽ രാഹുവിനെ അശുഭകരവും പിടികിട്ടാത്തതുമായ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  എന്നാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ഇതിന് ഒരു പ്രധാന പങ്കുണ്ട്. അതിന്റെ ശുഭകരമായ സ്ഥാനം ഒരു വ്യക്തിയെ ദരിദ്രനിൽ നിന്ന് സമ്പന്നനാക്കും.

Add Zee News as a Preferred Source

Also Read: ഭദ്ര മാളവ്യ രാജയോഗം ഇവർക്ക് നൽകും ധനനേട്ടം ഒപ്പം കരിയറിലും ബിസിനസിലും ഭാഗ്യം

സമ്പത്തിലേക്കും വിജയത്തിലേക്കുമുള്ള വാതിലുകൾ തുറക്കാൻ കഴിയും. കഴിഞ്ഞ മാസമാണ് രാഹു അതിന്റെ രാശി മാറ്റിയത്. രാഹു കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുന്നു.  ശനിയാണ് ഈ രാശിയുടെ അധിപൻ. 18 മാസം രാഹു ഇവിടെ തുടരും. അതുകൊണ്ടുതന്നെ 2026 വരെ ഭാഗ്യം ഇവരുടെ ഭാഗത്തായിരിക്കും.

ലൗകിക മോഹങ്ങൾ, സന്തോഷം, മായ, വിജയം മുതലായവയുടെ ഘടകമായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. അത് ശക്തമാകുമ്പോൾ വ്യക്തി ബുദ്ധിമാനാകുന്നു. സമൂഹത്തിൽ വളരെയധികം ബഹുമാനം ലഭിക്കും, ആഗ്രഹങ്ങളും സഫലമാകും, അപാരമായ സമ്പത്തും ലഭിക്കും, കുംഭം രാശിയിലെ ഈ ഗ്രഹത്തിന്റെ സംക്രമണം ആർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം എന്നറിയാം...

Also Read: ചിങ്ങ രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം, ധനു രാശിക്കാർക്ക് ഊർജ്ജസ്വലമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

മിഥുനം (Gemini): ഇവർക്ക് ഈ സമയം ഗുണകരമായിരിക്കും. തൊഴിലില്ലായ്മ ഇല്ലാതാക്കും, വരുമാനം വർദ്ധിക്കും, കടബാധ്യതയിൽ നിന്ന് മുക്തി, ഭൗതിക സുഖങ്ങളുടെ പ്രയോജനം, ബിസിനസ് വികസിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം.

ധനു (Sagittarius): ഇവർക്കും രാഹുവിന്റെ ഈ ചലനം അനുകൂലമായിരിക്കും. ബഹുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം, ആഗ്രഹങ്ങൾ സഫലമാകും, അറിവും ജ്ഞാനവും വർദ്ധിക്കും, ആത്മവിശ്വാസം വർദ്ധിക്കും, മാനസിക സമ്മർദ്ദം ഇല്ലാതാകും.

Also Read: ശനി-ശുക്രന്റെ പവർഫുൾ രാജയോഗം ഈ 3 രാശിക്കാരുടെ തലവര മാറ്റും നൽകും വൻ പുരോഗതി!

കന്നി (Virgo): ഇവർക്കും രാഹുവിന്റെ സംക്രമണം ശുഭകരമായിരിക്കും. 2026 വരെ ഇതിന്റെ നേട്ടം ഇവർക്ക് ഉണ്ടാകും.  ബിസിനസ് വ്യാപിക്കും, ലാഭം വർദ്ധിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. വിവാഹ സാധ്യതകൾ ഉണ്ട്. ഊർജ്ജസ്വലതയും ആത്മവിശ്വാസവും വർദ്ധിക്കും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് പാപഗ്രഹമായ രാഹുവിന്റെ സ്പെഷ്യൽ അനുഗ്രഹം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും, ശമ്പള വർദ്ധനവ് ഉണ്ടായേക്കാം, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ജോലി അന്വേഷണവും പൂർത്തിയാകും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News