Astro Updates: 24 മണിക്കൂറിനുള്ളില്‍ ഭാഗ്യം മറയും, 2023-ലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന നക്ഷത്രങ്ങൾ
ഏതൊക്കെ രാശികൾക്കാണ് ഇത് നല്ലകാലം, ഏതൊക്കെ രാശികൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് പരിശോധിക്കാം
ജ്യോതിഷത്തിൽ ഓരോ നക്ഷത്രത്തിൻറെയും ചലനങ്ങൾ അനുസരിച്ച് മാറ്റങ്ങൾ പലതുണ്ടായേക്കാം. ഇത് ഭാഗ്യം മാത്രമായിരിക്കില്ല നിർഭാഗ്യവുമാകാം, അത്തരത്തിൽ നിങ്ങളുടെ രാശികളിൽ ഭാഗ്യ നിർഭാഗ്യം വേട്ടയാടുന്ന രാശികളെ പറ്റി പരിശോധിക്കാം.
ഇടവം
ഇടവക്കൂറിൽ മൂന്ന് നക്ഷത്രക്കാര്‍ക്ക് മോശം ഫലങ്ങള്‍ പലതും ഉണ്ടാവാം. കരിയറില്‍ വിജയിക്കാൻ കഠിനാധ്വാനം വേണം.ജോലിയില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായും ധാരാളം വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. ഇതൊക്കെയും നിങ്ങളെ അസ്വസ്ഥരാക്കും.അനാവശ്യമായി തര്‍ക്കങ്ങൾ കുടുംബത്തിലെ അന്തരീക്ഷം പ്രതിസന്ധിയില്‍ ആക്കും.പങ്കാളിയോടുള്ള പിരിമുറുക്കം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതിയും മോശമാവുന്നതിനുള്ള സാധ്യത.
കര്‍ക്കടകം
ഓഗസ്റ്റ് മാസം പല വിധത്തിലുള്ള പ്രതികൂല ഫലങ്ങളാണ് കര്‍ക്കടക കൂറുകാർക്ക് ഉളളത്. ജോലിയില്‍ ചില പ്രതിസന്ധികൾ ഉണ്ടാവും. വിദ്യാഭ്യാസപരമായും മാറ്റങ്ങൾ ഉണ്ടാവും.ശനിയുടെ മാറ്റം ജീവിതം പ്രതിസന്ധിയില്‍ ആക്കിയേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതല്‍ വഷളാവുകയും ചെയ്യും. ഈ സമയം ബിസിനസ്സിന് പറ്റിയതല്ല.നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങള്‍ ഉണ്ടാവും. ആരോഗ്യ കാര്യവും പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരും സാമ്പത്തികം മോശമായിരിക്കും.
വൃശ്ചികം
വൃശ്ചികക്കൂറുകാർക്ക് ധാരാളം വെല്ലുവിളികള്‍ ഈ മാസം ഉണ്ടാവും. ജോലികൾ പലതും പരാജയത്തിലേക്കാണ് നിങ്ങളെ നയിക്കുക അത് കൊണ്ട് കരുതൽ ഉണ്ടാവണം.പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് അനുയോജ്യമല്ല. സാമ്പത്തിക പ്രശ്‌നങ്ങളും നിങ്ങളെ തേടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്ന മാസമാണ് ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യണം.കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ അതീവ ശ്രദ്ധ ഓരോ കാര്യത്തിനും വേണം.അനാവശ്യ ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കണം. ഓരോ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
മകരം
ഇക്കാലയളവിൽ നിങ്ങൾ പല കാര്യങ്ങളിലും സംയമനം പാലിക്കണം. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങൾക്ക് നേരിടാവുന്നതാണ്. വളരെ ചിന്തിച്ച ശേഷം മാത്രം പണം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.പലതും നഷ്ടങ്ങളില്‍ ചെന്ന് അവസാനിക്കുന്നതിന് സാധ്യതയുണ്ട്. ഏത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യാൻ.ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യവും മോശമായേക്കാവുന്ന ഒരു അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്.
കുംഭം രാശി
അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കുംഭം രാശിക്കാര്‍ക്കുണ്ട് . ജോലിയുടെയും കരിയറിൻറെയും കാര്യത്തിൽ ഈ മാസം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മീനം
മീനക്കൂറുകാർക്ക് ഓഗസ്റ്റിൽ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരും. ജോലിയില്‍ വരുത്തുന്ന തെറ്റുകള്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും. വിദ്യാഭ്യാസ കാര്യത്തിലും അതീവ ശ്രദ്ധ വേണം. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവും, കാര്യങ്ങള്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹ കാര്യത്തിലും അത്ര അനുകൂലമായ ഫലങ്ങള്‍ അല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...